പതിനേഴാമത് ഗോൾഡൻ ഫോക്ക് അവാർഡ് മുസ്തഫ ഹംസക്ക്
text_fieldsകുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്) വിവിധ മേഖലകളിലെ സ്തുത്യർഹ സേവനങ്ങൾക്ക് നൽകുന്ന ഗോൾഡൻ ഫോക് അവാർഡ് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒ.യുമായ മുസ്തഫ ഹംസക്ക് (ഹംസ പയ്യന്നൂർ).
ആരോഗ്യ പരിപാലന രംഗത്തെയും സാമൂഹിക, സാംസ്കാരിക മേഖലയിലെയും സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം. ചെറിയ കാലയളവിൽ കുവൈത്തിലെ ആരോഗ്യ മേഖലയിലെ ശ്രദ്ധേയ സംഭാവനകൾ നൽകാൻ മുസ്തഫ ഹംസയുടെ നേതൃത്വത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന് സാധിച്ചു.
ശിൽപ്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. നവംബർ എട്ടിന് കുവൈത്തിൽ നടക്കുന്ന ഫോക്ക് വാർഷികാഘോഷ വേദിയിൽ പുരസ്കാരം കൈമാറും.
ഈ വർഷം ഗൾഫ് മേഖലയിൽ നിന്നുള്ള കണ്ണൂർ ജില്ലക്കാരനായ പ്രവാസി സംരംഭകരെയാണ് അവാർഡിനായി പരിഗണിച്ചത്. ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, മാധ്യമപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ സുമിത നായർ എന്നിവർ അംഗങ്ങളായ ജൂറിയാണ് മുസ്തഫ ഹംസയെ തിരഞ്ഞെടുത്തത്. ഫോക്ക് കേന്ദ്ര കമ്മിറ്റി അംഗം ഇ.വി. ബാലകൃഷ്ണൻ, എൻ.കെ. വിജയകുമാർ, രക്ഷാധികാരി അനിൽ കേളോത്, ബിജുആന്റണി, പി.സോമൻ എന്നിവരടങ്ങിയ കമ്മിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.