ഭിക്ഷാടനം: രണ്ട് സ്ത്രീകൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ഫഹാഹീൽ മേഖലയിലെ അഹമ്മദി ഗവർണറേറ്റിൽ നടത്തിയ സുരക്ഷ പരിശോധനയിൽ രണ്ട് സ്ത്രീകൾ അറസ്റ്റിലായി. ഒരു ഒാഫിസിനെതിരെ നടപടി സ്വീകരിച്ചു. ഭിക്ഷാടനം നടത്തിയ സംഭവത്തിലാണ് സ്ത്രീകൾ അറസ്റ്റിലായതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
നാല് നിയമലംഘകരെ പാർപ്പിച്ചതിനാണ് ജിലീബ് അൽ ഷുയൂഖ് ഏരിയയിലെ വ്യാജ സർവിസ് ഓഫിസിനെതിരെ നടപടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ സുരക്ഷ വിഭാഗമാണ് പരിശോധന നടത്തിയത്. നിയമനടപടിക്കായി പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.