ഹലയിൽ പി.സി.ആർ എടുത്തവർക്ക് മറ്റു സേവനങ്ങൾക്ക് 20 ശതമാനം ഇളവ്
text_fieldsകുവൈത്ത് സിറ്റി: ഹല സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ സെന്ററിൽ പി.സി.ആർ പരിശോധന നടത്തിയവർക്ക് മറ്റ് മെഡിക്കൽ സേവനങ്ങൾക്ക് 20 ശതമാനം ഡിസ്കൗണ്ട് നൽകുമെന്ന് മാനേജ്മെന്റ് വാർത്തകുറിപ്പിൽ അറിയിച്ചു. 24 മണിക്കൂറും പി.സി.ആർ പരിശോധന നടത്താൻ സൗകര്യമുണ്ട്. നിലവിൽ എട്ട് ദീനാറാണ് പി.സി.ആർ പരിശോധനക്ക് ഈടാക്കുന്നത്. അതിനു പുറമെയാണ് മറ്റു മെഡിക്കൽ സേവനങ്ങൾക്ക് 20 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചത്. പുതുവത്സരത്തോടനുബന്ധിച്ച് പ്രത്യേക ഓഫർ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പതുമാസ പരിധിയിൽ അഞ്ചു തവണ ഡോക്ടർ കൺസൽട്ടേഷൻ, മൂന്ന് അൾട്രാസൗണ്ട് സ്കാൻ, അനാട്ടമി സ്കാൻ, ക്ലിനിക്കൽ ഡയറ്റീഷ്യൻ കൺസൽട്ടേഷൻ എന്നിവ ഉൾക്കൊള്ളുന്ന ഗർഭകാല പരിചരണ പാക്കേജിന് 99 ദീനാർ മാത്രമാണ്. രണ്ടു മുതൽ 12 വയസ്സ് വരെയുള്ളവർക്കായി ഹീമോഗ്ലോബിൻ, പാക്കഡ് സെൽ വോള്യം, ആർ.ബി.സി കൗണ്ട്, ഡിഫറൻഷ്യൽ കൗണ്ട്, പ്ലേറ്റ്ലെറ്റ് കൗണ്ട്, എം.സി.വി, എം.സി.എച്ച്, എം.സി.എച്ച്.സി, ഇ.എസ്.ആർ ആൻഡ് പെരിഫറൽ സ്മിയർ (സി.ബി.സിയിൽ അസാധാരണത്വം കണ്ടാൽ), ഹീമോഗ്രാം, ക്ലിനിക്കൽ പരിശോധന, മെഡിക്കൽ സമ്മറി, പീഡിയാട്രിക് കൺസൽട്ട് ആൻഡ് അഡ്വൈസ് എന്നിവയുൾക്കൊള്ളുന്ന ചൈൽഡ് ഹെൽത്ത് ചെക്കപ്പ് പാക്കേജ് 20 ദീനാറിന് ലഭിക്കും.
ബ്ലഡ് ആൻഡ് യൂറിൻ പരിശോധന, കോവിഡ് ന്യൂട്രലൈസിങ് ആൻറിബോഡി, ഡി ഡൈമർ, സി.ആർ.പി, ഫുൾ ബ്ലഡ് കൗണ്ട്, കിഡ്നി ഫങ്ഷൻ പ്രൊഫൈൽ, ലിവർ ഫങ്ഷൻ പ്രൊഫൈൽ, ലിപിഡ് പ്രൊഫൈൽ, ഫാസ്റ്റിങ് ഗ്ലൂക്കോസ്, യൂറിക് ആസിഡ്, ചെസ്റ്റ് എക്സ്റേ, ഹെൽത്ത് സ്ക്രീനിങ് ഡോക്ടർ കൺസൽട്ടേഷൻ എന്നിവയുൾക്കൊള്ളുന്ന പോസ്റ്റ് കോവിഡ് പരിശോധന പാക്കേജിന് 24 ദീനാർ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക് 22208880 എന്ന ഫോൺ നമ്പറിലും 65100807, 65100515 എന്നീ വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം. ഹവല്ലി ബൈറൂത്ത് സ്ട്രീറ്റിൽ നുഗ്റ പൊലീസ് സ്റ്റേഷന് എതിർവശമാണ് ഹല മെഡിക്കൽ സെൻറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.