20 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം പാട്ടത്തിന് നൽകും
text_fieldsസ്വകാര്യ നിക്ഷേപകർക്ക് സംഭരണ ആവശ്യത്തിനാണ് സ്ഥലം നൽകുക
വർഷം 500 ദശലക്ഷം ദീനാർ വരുമാനമുണ്ടാക്കാമെന്ന് അധികൃതർക്ക് പ്രതീക്ഷ
കുവൈത്ത് സിറ്റി: വാണിജ്യ പബ്ലിക് അതോറിറ്റി 20 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം സ്വകാര്യ സംഭരണകേന്ദ്രങ്ങൾക്ക് പാട്ടത്തിനു നൽകും. അനുയോജ്യമായ സ്ഥലം കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ചെറുഭാഗങ്ങളായി നിക്ഷേപകർക്ക് സംഭരണ ആവശ്യത്തിനായി നൽകുന്നതാണ് ആലോചിക്കുന്നത്. ഇതുവഴി വർഷത്തിൽ 500 ദശലക്ഷം ദീനാർ വരുമാനമുണ്ടാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത്തരത്തിൽ സ്ഥലം നൽകുന്നതിന് നിലവിലുള്ള ചട്ടം പരിഷ്കരിക്കുന്നതും പരിഗണനയിലുണ്ട്. അഞ്ചുവർഷം വരെ കാലയളവിലേക്കാണ് പാട്ടത്തിന് നൽകുക. ചെറുകിട, ഇടത്തരം സംരംഭങ്ങളെയും നിക്ഷേപകരെയും ഗുണഭോക്താക്കളാക്കും.
സർക്കാറിെൻറ വരുമാനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ലേലത്തിലൂടെ സ്വകാര്യ നിക്ഷേപകർക്ക് സ്ഥലം പാട്ടത്തിനെടുക്കാം.
നാലു ലക്ഷം ചതുരശ്ര മീറ്റർ റോഡ് ഉൾപ്പെടെ സർവിസ് സൗകര്യങ്ങൾക്ക് വേണ്ടിവരും. ബാക്കി 16 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലമാണ് നിക്ഷേപകർക്ക് നൽകാൻ കഴിയുക. ഒാരോ പ്ലോട്ടും എത്ര ഭാഗമായാണ് മുറിക്കുകയെന്നും പാട്ടത്തിന് നൽകുന്ന ചുരുങ്ങിയ സ്ഥലം എത്രയെന്നും തീരുമാനിച്ചിട്ടില്ല.
എല്ലാ ആവശ്യങ്ങൾക്കും ഉപകാരപ്പെടുന്ന വിധത്തിൽ ചെറിയ ഭാഗങ്ങളായും നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. വരുമാനത്തിെൻറ പകുതി വാണിജ്യ പബ്ലിക് അതോറിറ്റിക്ക് സ്വന്തമാകും. ഇത് പൊതു ബജറ്റിലേക്ക് മാറ്റില്ല.
പ്രധാന വ്യവസായ വികസന പദ്ധതികൾക്ക് ഇൗ തുക വിനിയോഗിക്കും. പൊതു ബജറ്റിനെ ആശ്രയിക്കുന്നത് കുറക്കാൻ ഇതിലൂടെ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.