സുഡാനിലേക്ക് 200 ടൺ സഹായം അയച്ചു
text_fieldsകുവൈത്ത് സിറ്റി: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന സുഡാനിലേക്ക് കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് 200 ടൺ സഹായവസ്തുക്കൾ അയച്ചു. 2,45,000 ഡോളറിെൻറ സഹായമാണ് അയച്ചത്. സുഡാൻ ആരോഗ്യ മന്ത്രി ഉസാമ അഹ്മദ് അബ്ദുൽ റഹീം കുവൈത്തിെൻറ സഹായത്തിന് നന്ദി പറഞ്ഞു.
കഴിഞ്ഞയാഴ്ച പ്രളയമുണ്ടായ ഘട്ടത്തിൽ തന്നെ കുവൈത്ത് റെഡ്ക്രസൻറ് സൊസൈറ്റി തമ്പുപകരണങ്ങളും പുതപ്പും ഭക്ഷ്യവസ്തുക്കളും അയച്ചിരുന്നു. കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിെൻറ വിമാനത്തിലാണ് സഹായം അയച്ചത്. റെഡ്ക്രസൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സുഡാൻ സഹായനിധിയിലേക്ക് വിഭവങ്ങൾ ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.