Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനവംബറില്‍...

നവംബറില്‍ വിമാനത്താവളംവഴി  യാത്രചെയ്തത് 6,00,777 പേര്‍

text_fields
bookmark_border

കുവൈത്ത് സിറ്റി: കഴിഞ്ഞമാസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 6,00,777 പേര്‍ യാത്ര ചെയ്തതായി ആഭ്യന്തരമന്ത്രാലയത്തിലെ അതിര്‍ത്തി കാര്യങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി കേണല്‍ ഫൈസല്‍ അസ്സനീന്‍ വെളിപ്പെടുത്തി. 
 ഈ കാലയളവില്‍ വിമാനത്താവളം വഴി ഇതര ജി.സി.സി രാജ്യങ്ങളിലേക്ക് പോവുകയും വരുകയും ചെയ്ത സ്വദേശികളുടെ എണ്ണം 2,22,409 ആണ്. കടുത്ത കുറ്റകൃത്യങ്ങളുടെ ഭാഗമായി കഴിഞ്ഞമാസം വിമാനത്താവളം വഴി ഫ്രിങ്കര്‍പ്രിന്‍റ് എടുത്ത് 66 വിദേശികളെയാണ് തങ്ങളുടെ നാടുകളിലേക്ക് കയറ്റിവിട്ടത്. വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ 38 പേരെ  ഇതേ കാലയളവില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. 
യാത്രാരേഖകളില്‍ കൃത്യത ഇല്ലാത്തതിനെ തുടര്‍ന്ന് 22 പേരുടെ യാത്ര തടഞ്ഞുവെക്കുകയും ചെയ്തതായി ഫൈസല്‍ അസ്സനീന്‍ സൂചിപ്പിച്ചു. യാത്രക്കൊരുങ്ങുന്നവര്‍ അതിന് മുമ്പായി യാത്രാ വിലക്കുള്‍പ്പെടെ തങ്ങള്‍ക്കെതിരെ വല്ല നിയമ തടസ്സവുമുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:600777 passenger traveld by airport
Next Story