വിടവാങ്ങിയത് വിവാദങ്ങളുടെ തോഴന്‍
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് രാഷ്ട്രീയത്തിലെ വിവാദങ്ങളുടെ കൂട്ടുകാരനായിരുന്നു തിങ്കളാഴ്ച പാര്‍ലമെന്‍റ് നടപടിക്രമങ്ങള്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ച എം.പി അനബീല്‍ അല്‍ഫാദില്‍. രാജ്യത്തെ യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്കും ഇസ്ലാമിസ്റ്റ് പക്ഷക്കാര്‍ക്കുമെതിരെ നിലയുറപ്പിച്ചപ്പോള്‍തന്നെ അദ്ദേഹം പലപ്പോഴും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചുമില്ല. വിവാദ വിഷയങ്ങള്‍ ഇടക്കിടെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രത്യേകശ്രദ്ധ കാണിച്ചിരുന്ന അല്‍ഫാദിലിന്‍െറ നിലപാടുകള്‍ പലപ്പോഴും യഥാസ്ഥിതിക വീക്ഷണക്കാരുടെ എതിര്‍പ്പുകള്‍ വിളിച്ചുവരുത്തിയിരുന്നു. അതേസമയം, പുരോഗമന ആശയക്കാര്‍ക്കുപോലും പലപ്പോഴും ദഹിക്കുന്നതുമായിരുന്നില്ല അദ്ദേഹത്തിന്‍െറ നിലപാടുകള്‍. മദ്യത്തിന്‍െറ ഉപയോഗവും വില്‍പനയും നിയമവിധേയമാക്കണമെന്ന അല്‍ഫാദിലിന്‍െറ ആവശ്യമാണ് ഏറ്റവും വിവാദമുയര്‍ത്തിയത്. ചരിത്രപരമായി കുവൈത്തികള്‍ മദ്യം ഉപയോഗിക്കുന്നവരാണെന്നും അതിനാല്‍തന്നെ അത് നിയമവിധേയമാക്കുകയാണ് വേണ്ടതെന്നുമാണ് പാര്‍ലമെന്‍റിലെ ഒരു ചര്‍ച്ചക്കിടെ അദ്ദേഹം അഭിപ്രായപ്പെട്ടത്. മദ്യനിരോധമുണ്ടായിട്ടും ആളുകള്‍ അവ ഉല്‍പാദിപ്പിക്കുകയും കടത്തിക്കൊണ്ടുവരികയും ചെയ്യുന്നത് അതിനോട് ആസക്തിയുള്ളതിനാലാണെന്നും നിയമവിധേയമാക്കി ജനങ്ങളുടെ ആവശ്യത്തിനുള്ള പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്നുമുള്ള അല്‍ഫാദിലിന്‍െറ അഭിപ്രായത്തെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ പബ്ളിക് പ്രോസിക്യൂഷന്‍ കേസെടുക്കുക വരെ ചെയ്തു. നബീല്‍ അല്‍ഫാദിലിന്‍െറ മറ്റൊരു വിവാദ പ്രസ്താവനയായിരുന്നു ബിക്കിനി സംബന്ധിച്ചുള്ളത്. പൊതുസ്ഥലങ്ങളിലും നീന്തല്‍കുളങ്ങളിലും ബിക്കിനി ധരിക്കുന്നത് നിരോധിക്കണമെന്ന പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ അത് പാസായാല്‍ എം.പി സ്ഥാനം രാജിവെക്കുമെന്ന് അല്‍ഫാദില്‍ ഭീഷണി മുഴക്കി. ഏതുതരം വസ്ത്രം ധരിക്കണമെന്നത് പൗരന്‍െറ അവകാശമാണെന്നും അതില്‍ കൈകടത്തുന്നതില്‍ കാര്യമില്ളെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ കമന്‍റ്. കുവൈത്തിന് നയതന്ത്ര, വ്യാപാര, വാണിജ്യ ബന്ധമില്ലാത്ത ഇസ്രായേലുമായി വ്യാപാരബന്ധം സ്ഥാപിക്കണമെന്ന അല്‍ഫാദിലിന്‍െറ പ്രസ്താവനയും ഏറെ വിവാദമായി. സദ്ദാം ഹുസൈന്‍െറ സൈന്യം കുവൈത്തില്‍ അധിനിവേശം നടത്തിയപ്പോള്‍ ഏത് അറബ്, മുസ്ലിം രാജ്യമാണ് സഹായത്തിനത്തെിയതെന്നും രാജ്യത്തിന്‍െറ സുരക്ഷക്കായി ജൂതരാഷ്ട്രത്തെ ആശ്രയിക്കുന്നതില്‍ തെറ്റില്ളെന്നും ഇസ്രായേലില്‍നിന്ന് ആയുധം വാങ്ങണമെന്നാവശ്യപ്പെട്ടുകൊണ്ട് അല്‍ഫാദില്‍ പ്രസ്താവിച്ചു. അമുസ്ലിംകള്‍ക്ക് പൗരത്വം നല്‍കുന്നതിന് വിഘാതമായി രാജ്യത്തിന്‍െറ ഭരണഘടനയിലുള്ള വകുപ്പ് റദ്ദാക്കണമെന്ന ആവശ്യവും അല്‍ഫാദില്‍ ഉന്നയിച്ചിരുന്നു. ഇതിനായി ഭരണഘടനാ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അനധികൃതമായി ആയുധങ്ങള്‍ കൈവശംവെക്കുന്നതിനെതിരെ ആഭ്യന്തരമന്ത്രാലയം നടപടികള്‍ കര്‍ശനമാക്കിയപ്പോള്‍ അടിയറവെക്കാനുള്ള എ.കെ 47 നുമായി ദേശീയ അസംബ്ളി മന്ദിരത്തിലത്തെിയും നബീല്‍ അല്‍ഫാദില്‍ ശ്രദ്ധേയനായി. അബ്ദുല്‍ഹമീദ് അല്‍ദശ്തി, അബ്ദുല്ല അല്‍തമീമി എന്നിവര്‍ക്കൊപ്പം തോക്ക് മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു നബീല്‍ അല്‍ഫാദില്‍ പാര്‍ലമെന്‍റിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.