Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകറുത്ത വെള്ളിയുടെ...

കറുത്ത വെള്ളിയുടെ ദു$ഖസ്മരണകള്‍അവശേഷിപ്പിച്ച് കടന്നുപോകുന്ന വര്‍ഷം

text_fields
bookmark_border
കറുത്ത വെള്ളിയുടെ ദു$ഖസ്മരണകള്‍അവശേഷിപ്പിച്ച് കടന്നുപോകുന്ന വര്‍ഷം
cancel

കുവൈത്ത് സിറ്റി: കുവൈത്തിന്‍െറ ചരിത്രത്തില്‍ 2015 എന്ന വര്‍ഷം ഓര്‍മിക്കപ്പെടുക പ്രധാനമായും ഒരൊറ്റ സംഭവത്തിന്‍െറ പേരിലാവും. ജൂണ്‍ 26ന് സവാബിറിലെ ഇമാം സാദിഖ് മസ്ജിദിലുണ്ടായ ചാവേര്‍ സ്ഫോടനമായിരുന്നു കടന്നുപോവുന്ന വര്‍ഷത്തെ പ്രധാന സംഭവം. രാജ്യത്തെയും മേഖലയെയും നടുക്കിയ സ്ഫോടനത്തിന് പിറകില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം പിടികൂടുകയും വിഭാഗീയതക്ക് ഇടംകൊടുക്കാതെ സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും ചെയ്തതോടെ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാനായെങ്കിലും ‘കറുത്ത വെള്ളിയാഴ്ച’യുടെ ദു$ഖസ്മരണകള്‍ കുവൈത്തിനെ എന്നും നോവിച്ചുകൊണ്ടിരിക്കും. എന്നത്തെയും പോലുള്ള സാധാരണ വെള്ളിയാഴ്ചയായിരുന്നു രാജ്യവാസികള്‍ക്ക് ജൂണ്‍ 26ഉം. 
എന്നാല്‍, ഉച്ചക്ക് ഒന്നര മണിയോടെ പുറത്തുവന്നത് വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. രാജ്യത്തെ ശിയാ വിഭാഗത്തിന്‍െറ ഏറ്റവും പ്രമുഖ പള്ളിയായ ഇമാം സാദിഖ് മസ്ജിദില്‍ ജുമുഅ നമസ്കാരത്തിനിടെയത്തെിയ ചാവേര്‍ പൊട്ടിത്തെറിച്ചപ്പോള്‍ പൊലിഞ്ഞത് 26 ജീവനുകള്‍. 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആരാധനാലയം ചോരക്കളമായപ്പോള്‍ കുവൈത്ത് ഒന്നടങ്കം വിറങ്ങലിച്ചു. എന്നാല്‍, രാജ്യത്ത് വിഭാഗീയതയുടെ വിത്ത് പാകാനുള്ള തീവ്രവാദികളുടെ ശ്രമം മുളയിലേ നുള്ളിക്കളഞ്ഞ് മിനിറ്റുകള്‍ക്കകം സംഭവസ്ഥലത്തേക്ക് രാജ്യത്തിന്‍െറ ഭരണാധികാരി കുതിച്ചത്തെി. സംഭവമറിഞ്ഞയുടന്‍ എത്തിയ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ സാന്ത്വനം വിശ്വാസികള്‍ക്ക് കുറച്ചൊന്നുമല്ല ആശ്വാസമായത്. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ഒറ്റക്കെട്ടാണെന്നും സ്ഫോടനത്തെ ശിയാ വിഭാഗത്തിനെതിരായ അതിക്രമമായിട്ടല്ല, കുവൈത്ത് ജനതക്കെതിരായ ആക്രമണമായിട്ടാണ് കണക്കാക്കുന്നതെന്നും വ്യക്തമാക്കിയ അമീര്‍ മരിച്ചവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുകയും ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കുമായി പ്രാര്‍ഥിക്കുകയും ചെയ്തു. തൊട്ടടുത്ത വെള്ളിയാഴ്ച രാജ്യത്തെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുല്‍ കബീറില്‍ സുന്നി-ശിയാ സംയുക്ത ജുമുഅ സംഘടിപ്പിച്ച് രാജ്യം ഒറ്റക്കെട്ടാണെന്ന് തെളിയിക്കുകയും ചെയ്തതോടെ വിഭാഗീയതയുടെ എല്ലാ സാധ്യതയും അസ്തമിക്കുന്ന കാഴ്ചയായിരുന്നു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വളരെ പെട്ടെന്ന് തിരിച്ചറിയുകയും കണ്ടത്തെുകയും ചെയ്ത് മികവുകാട്ടിയ ആഭ്യന്തരമന്ത്രാലയം രാജ്യത്തിന്‍െറ സുരക്ഷ പരമപ്രധാനമാണെന്ന് വ്യക്തമാക്കി തീവ്രവാദത്തിനെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിച്ചു. സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റിന്‍െറ രാജ്യത്തെ കണ്ണികളെ കണ്ടത്തെി നിയമത്തിന് മുന്നിലത്തെിക്കുകയും അബ്ദലിയിലെ വന്‍ ആയുധവേട്ടയടക്കം നിരവധി ഓപറേഷനുകള്‍ നടത്തുകയും ചെയ്തു. ചാവേര്‍ സ്ഫോടനത്തിലെ പ്രതികളെ അതിവേഗം വിചാരണ നടത്തി മുഖ്യപ്രതികള്‍ക്ക് വധശിക്ഷ വിധിച്ച കോടതിയും നീതി എത്രയും പെട്ടെന്ന് നടപ്പാക്കുമെന്ന ദൃഢനിശ്ചയത്തിലാണ്. കേസ് അപ്പീല്‍ കോടതിയുടെ പരിഗണനയിലാണിപ്പോള്‍. 
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഷ്ടപ്പെടുന്ന ജനവിഭാഗങ്ങള്‍ക്ക് സഹായമത്തെിച്ചതും വിവിധ യു.എന്‍ പദ്ധതികള്‍ക്ക് സഹായവും പിന്തുണയും നല്‍കിയും മുന്‍നിര്‍ത്തി അമീറിന് ‘അന്താരാഷ്ട്ര മാനുഷിക നേതാവ്’ എന്നും കുവൈത്തിന് ‘അന്താരാഷ്ട്ര മാനുഷിക കേന്ദ്രം’ എന്നുമുള്ള പദവി നല്‍കി ആദരിച്ച പോയവര്‍ഷത്തിന്‍െറ തുടര്‍ച്ചതന്നെയായിരുന്നു ഈ വര്‍ഷവും. 
ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിറിയ, ഇസ്രായേല്‍ ആക്രമണത്തില്‍ നരകിക്കുന്ന ഗസ്സ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ സഹായങ്ങള്‍ എത്തിക്കുന്നതു കൂടാതെ വിവിധ പദ്ധതികള്‍ വഴി ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ക്കും കഷ്ടപ്പെടുന്ന ജനവിഭാഗങ്ങള്‍ക്കും കുവൈത്ത് സഹായമത്തെിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം പ്രതിസന്ധി ഉടലെടുത്ത യമനിലേക്കും കുവൈത്തിന്‍െറ സഹായഹസ്തങ്ങള്‍ നീളുന്ന കാഴ്ചയായിരുന്നു 2015ല്‍. സിറിയക്ക് അകത്തും പുറത്തും അഭയാര്‍ഥികളായി കഴിയുന്നവരെ സഹായിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് 2013,14 വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച രണ്ട് അന്താരാഷ്ട്ര ഉച്ചകോടികള്‍ക്കും ആതിഥ്യം വഹിച്ചതും കൂടുതല്‍ തുക സംഭാവന നല്‍കിയതും കുവൈത്തായിരുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍െറ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുവൈത്ത് തന്നെ 2015ല്‍ ഉച്ചകോടിക്ക് അരങ്ങൊരുക്കി. മുന്‍വര്‍ഷത്തെപ്പോലെതന്നെ കുവൈത്ത് രാഷ്ട്രീയത്തില്‍ വലിയ ഇളക്കങ്ങളില്ലാതെയാണ് 2015 കടന്നുപോവുന്നത്. പാര്‍ലമെന്‍റ് പിരിച്ചുവിടലും മന്ത്രിസഭകളുടെ രാജിയും കുറ്റവിചാരണാ പ്രമേയങ്ങളുമെല്ലാം താരതമ്യേന കുറഞ്ഞവര്‍ഷം. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഇടക്കിടെ ചെറിയ അഴിച്ചുപണിയുണ്ടായെങ്കിലും പാര്‍ലമെന്‍റുമായുള്ള ശീതസമരത്തിന് താല്‍ക്കാലികമായെങ്കിലും ശമനം അനുഭവപ്പെട്ടു. പാര്‍ലമെന്‍റില്‍ വിവിധ ബില്ലുകള്‍ പാസാക്കിയെടുത്തും വികസന പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോയും സര്‍ക്കാര്‍ മികച്ച മൈലേജാണ് 2015ല്‍ ഉണ്ടാക്കിയെടുത്തത്. വര്‍ഷാവസാനം എം.പി നബീല്‍ അല്‍ഫാദില്‍ പാര്‍ലമെന്‍റ് നടപടികള്‍ക്കിടെ കുഴഞ്ഞുവീണ് മരിച്ചത് ദു$ഖകരമായ സംഭവമായി. 
അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വിലയിലുണ്ടായ വന്‍ തകര്‍ച്ച തുടരുന്നതാണ് ഈവര്‍ഷം കുവൈത്തിനെ ബാധിച്ച പ്രധാന പ്രശ്നം.
 എണ്ണയുടെ സമ്പന്നതയില്‍ രാജ്യം മുന്നോട്ടുതന്നെയാണെങ്കിലും മറ്റു നിലക്കുള്ള വികസനങ്ങള്‍ മുരടിക്കുമ്പോള്‍ സമീപഭാവിയില്‍ രാജ്യം പിറകോട്ടടിക്കുമെന്ന ആശങ്കയുയര്‍ത്തിയാണ് പുതുവര്‍ഷം പിറക്കുന്നത്. എണ്ണവിലയിടിവ് രാജ്യത്തിന്‍െറ സാമ്പത്തിക സുസ്ഥിതിയെ നിലവില്‍ കാര്യമായി ബാധിച്ചില്ളെങ്കിലും വരുമാനത്തിന്‍െറ ഭൂരിഭാഗവും എണ്ണയില്‍നിന്ന് കണ്ടത്തെുന്ന കുവൈത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിന്‍െറ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നതില്‍ സംശയമില്ല. ഇക്കാര്യം തിരിച്ചറിഞ്ഞതിന്‍െറ ഭാഗമായാണ് വിവിധ അവശ്യസേവനങ്ങള്‍ക്കും മറ്റും നല്‍കിവരുന്ന വന്‍തോതിലുള്ള സബ്സിഡി വെട്ടിക്കുറക്കാനുള്ള അധികൃതരുടെ തീരുമാനം. ഡീസല്‍, മണ്ണെണ്ണ എന്നിവക്കുള്ള സബ്സിഡി കുറച്ചതിനുപിന്നാലെ പുതുവര്‍ഷത്തില്‍ പെട്രോള്‍, വൈദ്യുതി, വെള്ളം എന്നിവയുടെ സബ്സിഡി കൂടി വെട്ടിക്കുറക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. ഇതോടെ, ഇവക്കെല്ലാം വിലകൂടുന്നത് മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ ഇരുട്ടടിയാവും. പ്രവാസികള്‍ക്ക് കാര്യമായ ആശ്വാസമൊന്നും നല്‍കാതെയാണ് ഈ വര്‍ഷവും കടന്നുപോവുന്നത്. നിയമവിരുദ്ധ താമസക്കാര്‍ക്കെതിരെ സര്‍ക്കാര്‍ മുന്‍വര്‍ഷത്തില്‍ തുടങ്ങിവെച്ച നടപടികള്‍ ഒട്ടൊന്ന് ശമിച്ചെങ്കിലും വര്‍ഷാവസാനത്തോടെ ജലീബ് അല്‍ശുയൂഖ് കേന്ദ്രീകരിച്ച് അരങ്ങേറിയ വന്‍ റെയ്ഡ് വിദേശികളുടെ നെഞ്ചിടിപ്പേറ്റുന്നതായിരുനനു. പിഴയില്ലാതെ നാടുവിടാനോ താമസം നിയമവിധേയമാക്കാനോ സമയം നല്‍കുന്ന തരത്തില്‍ പൊതുമാപ്പ് നല്‍കണമെന്ന മുറവിളിക്ക് ഈവര്‍ഷവും ഫലമുണ്ടായില്ല. ഇതോടൊപ്പം, പാസ്പോര്‍ട്ടില്‍ ഇഖാമ വിവരങ്ങള്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ അധികൃതര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍, ഡ്രൈവിങ് ലൈസന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ആശ്രിത വിസ, സന്ദര്‍ശക വിസ തുടങ്ങിയ രംഗങ്ങളിലെല്ലാം പ്രവാസികളെ പ്രയാസത്തിലാക്കുന്ന നിയന്ത്രണങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന വേളയിലാണ് പുതുവര്‍ഷപ്പിറവി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blast
Next Story