സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമയനിഷ്ഠ പരിശോധനക്ക് പ്രത്യേക വിഭാഗം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ മേഖലകളില്‍ ഉദ്യോഗസ്ഥരും ജീവനക്കാരും സമയനിഷ്ഠ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്താന്‍ മാന്‍പവര്‍ അതോറിറ്റി തീരുമാനം.
വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്‍റുകളിലെ സ്വദേശി ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഉടമ്പടിയിലുള്ള കമ്പനികളിലെ ജീവനക്കാരും തങ്ങളുടെ ജോലികളില്‍ കൃത്യത പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. ഇടക്കിടക്ക് സ്ഥാപനങ്ങളിലത്തെുന്ന പരിശോധക സംഘം ജീവനക്കാര്‍ രാവിലെ എത്തുന്ന സമയവും പോവുന്ന സമയവും രേഖപ്പെടുത്തും.
മേലുദ്യോഗസ്ഥരുടെ ഒത്താശയോടെയും അല്ലാതെയും ജോലിക്ക് വരാതിരിക്കുക, വന്നതിന് ശേഷം ഇടക്കുവെച്ച് നിര്‍ത്തിപ്പോവുക തുടങ്ങിയ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇല്ലാതാക്കുകയാണ് അധികൃതര്‍ ഇതുവഴി ലക്ഷ്യമിടുന്നത്. അതുപോലെ സര്‍ക്കാര്‍ കരാറിലുള്ള കമ്പനികള്‍ നിശ്ചിത എണ്ണം തൊഴിലാളികളെ കൃത്യമായി ജോലിക്കയക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. സമയനിഷ്ഠ പാലിക്കാത്ത ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കുറിച്ച പരാതികള്‍ മന്ത്രാലയത്തിലെ വകുപ്പ് മേധാവികള്‍ക്ക് എത്തിച്ചുകൊടുക്കുന്ന തരത്തിലാവും പരിശോധക സംഘത്തിന്‍െറ പ്രവര്‍ത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.