കൈകൊണ്ട് എഴുതിയ പാസ്പോര്‍ട്ടിന്‍െറ കാലാവധി ഈമാസം 24 ഓടെ അവസാനിക്കും
text_fieldsകുവൈത്ത് സിറ്റി: പാസ്പോര്‍ട്ട് പുതുക്കുന്ന കാര്യത്തില്‍ കുവൈത്തിലെ ഇന്ത്യക്കാര്‍ ജാഗ്രതകാണിക്കണമെന്ന് എംബസി പത്രക്കുറിപ്പിലൂടെ ഉണര്‍ത്തി.
കൈകൊണ്ട് എഴുതിയ പാസ്പോര്‍ട്ടിന്‍െറ കാലാവധി അന്താരാഷ്ട്രതലത്തില്‍തന്നെ ഈമാസം 24 ഓടെ അവസാനിക്കുന്നതിനാല്‍ അത്തരം പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ എത്രയും പെട്ടെന്ന് മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടിലേക്ക് മാറണമെന്ന് എംബസി നിര്‍ദേശിച്ചു. ഈമാസം 25 മുതല്‍ മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ട് മാത്രമേ പരിഗണിക്കൂവെന്ന് ഇന്‍റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) അറിയിച്ചിട്ടുണ്ട്. ഇതോടെ, കൈകൊണ്ട് എഴുതിയ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ നല്‍കുന്നത് വിദേശരാജ്യങ്ങള്‍ നിര്‍ത്തിയേക്കാം. ഇത് മുന്നില്‍കണ്ട് എത്രയും വേഗം മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടിലേക്ക് മാറണം.
2001മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടാണ് ഇഷ്യുചെയ്യുന്നത്. അതിനുമുമ്പുള്ളവയാണ് കൈകൊണ്ട് എഴുതിയവ.
അവയില്‍തന്നെ 20 വര്‍ഷം കാലാവധിയുള്ളവ സമയമായിട്ടില്ലാത്തതിനാല്‍ പലരും പുതുക്കിയിട്ടുണ്ടാവില്ല.
ഇത്തരക്കാര്‍ കാലാവധി കഴിയാന്‍ കാത്തുനില്‍ക്കാതെ മെഷീന്‍ റീഡബ്ള്‍ പാസ്പോര്‍ട്ടിലേക്ക് മാറ്റണമെന്ന് എംബസി നിര്‍ദേശിച്ചു. ഇതുകൂടാതെ ആറുമാസത്തില്‍ കുറവ് കാലാവധി ശേഷിക്കുന്ന പാസ്പോര്‍ട്ടുകളും പുതുക്കണമെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ആറു മാസത്തില്‍ കുറവ് കാലാവധിയുള്ളവക്ക് പല രാജ്യങ്ങളും വിസ അനുവദിക്കാറില്ളെന്നത് മിക്കവരും ശ്രദ്ധിക്കാറില്ല.
വിസക്ക് അപേക്ഷിക്കുമ്പോഴും ഓണ്‍അറൈവല്‍ വിസക്ക് ശ്രമിക്കുമ്പോഴുമൊക്കെയാണ് ഇത് അറിയുക.
അത്തരം സാഹചര്യങ്ങളുണ്ടാവാതിരിക്കാന്‍ ആറു മാസത്തില്‍ കുറഞ്ഞ കാലാവധിയത്തെുന്നതിനുമുമ്പുതന്നെ പാസ്പോര്‍ട്ട് പുതുക്കാന്‍ ശ്രമിക്കണം.
http://www.indembkwt.org/Pages/Passport.aspx എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ കെ.കെ. പഹേല്‍, ഫസ്റ്റ് സെക്രട്ടറി, കോണ്‍സുലര്‍ (97229948), സഞ്ജീവ് സക്ലാനി, അറ്റാഷെ, കോണ്‍സുലര്‍ (97295728) എന്നിവരെ ബന്ധപ്പെടുകയോ ചെയ്യാമെന്ന് എംബസി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.