മൊബൈല്‍ ഫോണ്‍ ബിസിനസ്: 30 കോടിയോളം രൂപ തട്ടി മലയാളി മുങ്ങിയതായി പരാതി
text_fieldsകുവൈത്ത് സിറ്റി: മൊബൈല്‍ ഫോണ്‍ ബിസിനസിന്‍െറ ഭാഗമായി പല കമ്പനികളില്‍നിന്നായി 14 ലക്ഷം ദീനാര്‍ (30 കോടിയോളം രൂപ) തട്ടിയെടുത്ത് മലയാളി യുവാവ് മുങ്ങിയതായി പരാതി. കോഴിക്കോട് മൂഴിക്കല്‍ സ്വദേശിയായ അടക്കാനിവീട്ടില്‍ ഹാനി ഹസന്‍ (32) എന്നയാള്‍ക്കെതിരെയാണ് മൊബൈല്‍ വിപണനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതാനും സ്ഥാപന ഉടമകള്‍ പരാതിയുമായി രംഗത്തത്തെിയത്. കുവൈത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബദര്‍ നാസര്‍ ഗ്രൂപ്, ഇന്‍ഫോഗേറ്റ്, ഫീനിക്സ് ഇന്‍റര്‍നാഷനല്‍, ദുബൈ ആസ്ഥാനമായ നൈന്‍ വിസ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഈ ആരോപണം ഉന്നയിച്ചത്.
ബദര്‍ നാസര്‍ ഗ്രൂപ്പിന് 2,05,477 ദീനാര്‍, ഫീനിക്സ് ഇന്‍റര്‍നാഷനലിന് 17,000 ദീനാര്‍, ഇന്‍ഫോഗേറ്റിന് 1,66,000 ദീനാര്‍, നൈന്‍ വിസിന് 8,65,000 ദീനാര്‍ എന്നിങ്ങനെയാണ് വിവിധ ഇടപാടുകളിലായി ഹാനി ഹസന്‍ നല്‍കാനുള്ളതെന്ന് ഇവര്‍ പറഞ്ഞു. ബിസിനസ് പങ്കാളിത്തത്തിനായി ഹാനിക്ക് 58,000 ദീനാര്‍ നല്‍കിയതായി സാജിദ് എന്നായാളും വ്യക്തമാക്കി.
പണം തരാതെ മുങ്ങിനടക്കുന്ന ഹാനിയെ കുറിച്ച് വിവരമില്ളെന്ന് ഇവര്‍ പറഞ്ഞു. ഇയാള്‍ കുവൈത്തില്‍ തന്നെയുണ്ടെന്ന് കരുതുന്നതായും വ്യാജ പാസ്പോര്‍ട്ടില്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടോയെന്ന കാര്യം തള്ളിക്കളയാനാവില്ളെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ബദര്‍ നാസര്‍ ഗ്രൂപ്പിന്‍െറ ബഷീര്‍ നൗഷാദ്, ഫസല്‍, ഇന്‍ഫോഗേറ്റിന്‍െറ ഇര്‍ഷാദ്, നൈന്‍ വിസിന്‍െറ നൗഫല്‍, ഫീനിക്സിന്‍െറ നിസാര്‍, സാജിദ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.