സമാധാനസന്ദേശം പകര്‍ന്ന് ബഹുമത സമ്മേളനം
text_fieldsകുവൈത്ത് സിറ്റി: മതം സമാധാനമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കെ.ഐ.ജിയുടെ ആഭിമുഖ്യത്തില്‍ ബുഹമത സമ്മേളനം സംഘടിപ്പിച്ചു. ‘മതം ഭീകരതയല്ല; സമാധാനം’ എന്ന കാമ്പയിനിന്‍െറ സമാപനമായി നടത്തിയ സമ്മേളനം അബ്ബാസിയ മറീന ഹാളില്‍ ഏഷ്യന്‍ കള്‍ചറല്‍ ഫോറം കുവൈത്ത് ഡയറക്ടര്‍ എന്‍ജി. അബ്ദുല്‍ അസീസ് അല്‍ദുഎൈജ് ഉദ്ഘാടനം ചെയ്തു.
ആലുവ മംഗലപ്പുഴ സെമിനാരി പ്രഫസര്‍ ഫാ. വിന്‍സെന്‍റ് കുണ്ടുകുളം, സ്കൂള്‍ ഓഫ് ഭഗവദ്ഗീത ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി സന്ദീപാനന്ദഗിരി, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ ടി. ആരിഫലി എന്നിവര്‍ പ്രഭാഷണം നടത്തി. കെ.ഐ.ജി പ്രസിഡന്‍റ് കെ.എ. സുബൈര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നബിയെ കുറിച്ച് ഫൈസല്‍ മഞ്ചേരി നടത്തിയ 90 പ്രഭാഷണങ്ങളുടെ ഫ്ളാഷ് ഡ്രൈവ് ചെസില്‍ രാമപുരത്തിന് നല്‍കി ജോയ് മുണ്ടക്കാട് പ്രകാശനം ചെയ്തു. ഇന്‍റര്‍നാഷനല്‍ ഇസ്ലാമിക് ചാരിറ്റബ്ള്‍ സൊസൈറ്റി ഏഷ്യന്‍ വിഭാഗം പ്രോജക്ട് മാനേജര്‍ സലാഹ് ഖദീര്‍ സുല്‍ത്താന്‍, നജാത്ത് ചാരിറ്റബ്ള്‍ സൊസൈറ്റി പ്രതിനിധികളായ സഈദ് മുഹമ്മദ് അല്‍ഉതൈബി, ഖാലിദ് അബ്ദുല്ല അസ്സബാഹ്, തോമസ് മാത്യു കടവില്‍, സാംകുട്ടി, വി.പി. മുകേഷ്, കൃഷ്ണന്‍ കടലുണ്ടി, അനിയന്‍ കുഞ്ഞ്, അബൂബക്കര്‍, സിദ്ദീഖ് വലിയകത്ത്, അന്‍വര്‍ സഈദ്, സിയാം ബഷീര്‍, ഡോ. അമീര്‍ അഹ്മദ്, അസീസ് തിക്കോടി, അപ്സര മഹ്മൂദ്, ഹംസ പയ്യന്നൂര്‍, സത്താര്‍ കുന്നില്‍, ഹാരിസ് ഐദീദ്, ഖലീല്‍ അടൂര്‍, അന്‍വര്‍ സാദത്ത്, മുഹമ്മദ് റിയാസ്, റഫീഖ് ബാബു, നിസാര്‍ തങ്ങള്‍, ഹമീദ് മധൂര്‍, ഫൈസല്‍ മഞ്ചേരി, അബ്ദുല്ല കൊള്ളാറത്ത്, ഇഖ്ബാല്‍ കുട്ടമംഗലം, അബ്ദുല്ല കൊള്ളാറത്ത്, ഷബീര്‍ മണ്ടോളി, നൗഷാദ് കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു. സന, സമ, യുംന, നവാല്‍, ഫര്‍ഹീന്‍, ഹനീന്‍, റിദ്വ, അഫ്നാന്‍ എന്നിവര്‍ പ്രാര്‍ഥനാഗീതം ആലപിച്ചു. വൈസ് പ്രസിഡന്‍റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി എസ്.എ.പി. ആസാദ് നന്ദിയും പറഞ്ഞു.
തീവ്രതയുണ്ടാവാതിരിക്കാന്‍ മതസമൂഹം ജാഗ്രത പുലര്‍ത്തണം –ഫാ. വിന്‍സെന്‍റ് കുണ്ടുകുളം
ആത്മീയ തലത്തില്‍ മതം ഒരിക്കലും തീവ്രതയും ഭീകരതയും വര്‍ഗീയതയുമാവുന്നില്ല. എന്നാല്‍, സാമൂഹികതലത്തില്‍ ഇടപെടുമ്പോള്‍ മതം എളുപ്പത്തില്‍ അങ്ങനെയാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെയാവാതിരിക്കാന്‍ മതസമൂഹങ്ങള്‍ അതീവ ജാഗ്രത പാലിക്കണം.
മതത്തിന്‍െറ ആചാരാനുഷ്ഠാനങ്ങളില്‍ ഒതുങ്ങിനില്‍ക്കാതെ അവയുടെ അന്തസ്സത്തയിലേക്ക് ഇറങ്ങിച്ചെല്ലണം. മതത്തെയും ചിഹ്നങ്ങളെയും കച്ചവട, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നതിനെതിരെ സദാ ജാഗ്രത വേണം. അസഹിഷ്ണുതയുടെയും ഭീകരതയുടെയും പിന്നില്‍ മതം അപൂര്‍ണമായി
ആചരിക്കുന്നവര്‍ –സ്വാമി സന്ദീപാനന്ദഗിരി
മതത്തെ അപൂര്‍ണമായി ആചരിക്കുന്ന, മതമെന്തെന്നറിയാത്ത അവിവേകികളാണ് അസഹിഷ്ണുതക്കും ഭീകരതക്കും പിന്നില്‍.
മതത്തിന്‍െറ മേല്‍വിലാസത്തില്‍ അരങ്ങേറുന്ന അധര്‍മങ്ങളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കാന്‍ മതത്തിന്‍െറ അന്തസ്സത്ത പ്രചരിപ്പിക്കുകയാണ് വേണ്ടത്.
മതത്തിനുള്ളില്‍നിന്നുതന്നെ പരിഷ്കരണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണം. എന്‍െറ ശ്രമവും
അതിനാണ്. അതിന് നേരിടേണ്ടിവരുന്ന എതിര്‍പ്പുകളെ ഞാന്‍ വകവെക്കുന്നില്ല.
സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മതത്തെ ഉപയോഗപ്പെടുത്തുന്നവരെ മാറ്റിനിര്‍ത്തണം –ടി. ആരിഫലി
സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി മതത്തെ ഉപയോഗപ്പെടുത്തുന്നവരെ മാറ്റിനിര്‍ത്തണം. അതോടൊപ്പം, മതമൂല്യങ്ങളെ രാഷ്ട്രീയത്തിലേക്കുകൂടി കൊണ്ടുവരണം. ഏകദൈവം, ഏക ജനത എന്നതാണ് ഇസ്ലാം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്.
എല്ലാ മനുഷ്യരെയും ആദരവോടെ കാണണമെന്നും മതത്തിന്‍െറ പേരില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കരുതെന്നും അത് ആവശ്യപ്പെടുന്നു. ഇസ്ലാം പേരില്‍തന്നെ സമാധാനം ഉദ്ഘോഷിക്കുന്ന മതമാണ്. അത് ദുരുപയോഗം ചെയ്തുകൊണ്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഇസ്ലാമിന്‍െറ ശത്രുക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.