മൂന്നുവര്‍ഷം കഴിഞ്ഞവര്‍ക്ക് ഇഖാമ മാറാന്‍ സ്പോണ്‍സറുടെ അനുമതി വേണ്ട
text_fieldsകുവൈത്ത് സിറ്റി: മൂന്നു വര്‍ഷം ഒരേ സ്പോണ്‍സറുടെ കീഴില്‍ ജോലിചെയ്തവര്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ അനുയോജ്യമായ മറ്റിടങ്ങളിലേക്ക് ഇഖാമ മാറ്റാന്‍ അനുമതി. മാന്‍പവര്‍ അതോറിറ്റി ഒൗദ്യോഗിക വക്താവും പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവിയുമായ അസീല്‍ അല്‍ മസീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. തൊഴില്‍ കരാര്‍ ഇറങ്ങിയതുമുതല്‍ മൂന്നു വര്‍ഷം കഴിഞ്ഞ തൊഴിലാളിക്ക് വേണമെങ്കില്‍ അനുയോജ്യമായ മറ്റ് തൊഴിലിടങ്ങളിലേക്ക് മാറുന്നതിനുള്ള ഉത്തരവാണ് ഉണ്ടായത്. അതേസമയം, മൂന്നുവര്‍ഷം തികയുന്നതിനുമുമ്പ് തൊഴിലാളി താന്‍ മാറുന്ന വിവരം തൊഴിലുടമക്ക് നല്‍കിയിരിക്കണം.
മുന്നറിയിപ്പ് നോട്ടീസ് നല്‍കാതെ മൂന്നുവര്‍ഷം കഴിഞ്ഞ് ജോലിക്ക് വരാതിരിക്കുന്നവര്‍ക്കെതിരെ ഒളിച്ചോട്ടത്തിന് കേസുകൊടുക്കാന്‍ തൊഴിലുടമക്ക് സാധിക്കും. എല്ലാ നടപടിക്രമങ്ങളും പാലിച്ചതിനുശേഷം ഒരേ തൊഴില്‍കരാറില്‍ മൂന്നു വര്‍ഷം കഴിഞ്ഞവര്‍ക്ക് ബന്ധപ്പെട്ട കാര്യാലയങ്ങളെ സമീപിച്ചാല്‍ വിസ മാറ്റുന്നതിന് തടസ്സമുണ്ടാവില്ളെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, സര്‍ക്കാര്‍ കരാറിലുള്ള തൊഴിലാളികള്‍ക്ക് വിസ മാറുന്നതിന് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കണമെന്ന നിബന്ധന ബാധകമല്ല. മറിച്ച്, കരാര്‍ കാലാവധി അവസാനിക്കുകയും തൊഴിലുടമക്ക് സര്‍ക്കാറിന് കീഴില്‍
തന്നെയുള്ള മറ്റു സംരംഭത്തിലേക്ക് ആ തൊഴിലാളികളെ മാറ്റേണ്ടതായ ആവശ്യം ഇല്ലാതിരിക്കുകയും വേണം. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ കരാറുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തൊഴിലാളികളെ പ്രത്യേക ടെക്നിക്കല്‍ തസ്തികകളിലേക്ക് വിസ മാറ്റാനാണ് അനുവദിക്കുക.
ഇത്തരം തൊഴിലാളികള്‍ക്ക് വിദഗ്ധ തൊഴില്‍ മേഖലകളിലേക്കല്ലാതെ വിസ മാറ്റണമെങ്കില്‍ നിശ്ചിത തുക ഫീസ് ഈടാക്കുമെന്നും നിബന്ധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.