ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ പി.എ.സി തെരഞ്ഞെടുപ്പ് : മത്സരിക്കാനുള്ള അപേക്ഷ കീറിക്കളഞ്ഞതായി രക്ഷിതാവിന്‍െറ പരാതി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ പാരന്‍റ് അഡൈ്വസറി കൗണ്‍സില്‍ (പി.എ.സി) തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കിയ അപേക്ഷ അകാരണമായി തള്ളുകയും കീറിക്കളയുകയും ചെയ്തതായി രക്ഷിതാവിന്‍െറ പരാതി. ഖൈത്താന്‍ ബ്രാഞ്ചിലെ രക്ഷിതാവും സാമൂഹികപ്രവര്‍ത്തകനുമായ ഖലീല്‍ റഹ്മാനാണ് പി.എ.സിയിലേക്ക് മത്സരിക്കുന്നതിനായി താന്‍ സമര്‍പ്പിച്ച അപേക്ഷ വ്യക്തമായ കാരണമില്ലാതെ തള്ളിക്കളഞ്ഞതായി ആരോപണമുന്നയിച്ചത്. തന്‍െറ മുന്നില്‍വെച്ച് അപേക്ഷ കീറി ചവറ്റുകുട്ടയിലിട്ട് പ്രിന്‍സിപ്പല്‍ അപമാനിക്കുകയും ചെയ്തതായി ഖലീല്‍ റഹ്മാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതേക്കുറിച്ച് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സെക്രട്ടറിയോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അപേക്ഷ തള്ളാനുണ്ടായ കാരണം വ്യക്തമാക്കാനും സെക്രട്ടറി തയാറായില്ളെന്ന് ഖലീല്‍ റഹ്മാന്‍ വ്യക്തമാക്കി. തുടര്‍ന്ന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന് ഇ-മെയില്‍വഴി പരാതിയയച്ചെങ്കിലും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായ തിങ്കളാഴ്ച വൈകീട്ടുവരെ മറുപടി നല്‍കിയിട്ടില്ല. ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിന്‍െറ ചില വഴിവിട്ടനടപടികളില്‍ പ്രതികരിച്ചതിനാലാണ് തന്‍െറ അപേക്ഷ തള്ളിയതെന്ന് കരുതുന്നതായി ഖലീല്‍ റഹ്മാന്‍ പറഞ്ഞു. എല്ലാ ചട്ടങ്ങളും പാലിച്ചാണ് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയോടൊപ്പം നല്‍കിയ ചട്ടങ്ങളുടെ പട്ടികയില്‍ ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കാനാവില്ളെന്ന് വ്യക്തമാക്കിയ പ്രിന്‍സിപ്പലിനോട് അതിന്‍െറ കാരണം ചോദിച്ചപ്പോള്‍ മറുപടിയുണ്ടായിരുന്നില്ല. അപേക്ഷ സ്വീകരിക്കേണ്ടതില്ല എന്നത് ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍െറ തീരുമാനമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തന്‍െറ മുന്നില്‍വെച്ചുതന്നെ അപേക്ഷ കീറി ചവറ്റുകുട്ടയിലിടുകയും ചെയ്തു. സ്വീകരിക്കാത്ത തന്‍െറ അപേക്ഷ തിരിച്ചുതരാനുള്ള സാമാന്യമര്യാദപോലും കാണിച്ചില്ല -ഖലീല്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷവും ഖലീല്‍ റഹ്മാന്‍െറ പി.എ.സി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അപേക്ഷ തള്ളിയിരുന്നു. ഫീസ് മുഴുവനായി അടച്ചില്ല എന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇത്തവണ ഫീസ് അടക്കാനായി എത്തിയപ്പോള്‍ ഇതുവരെയില്ലാത്ത ആര്‍ട്സ് ഫെസ്റ്റ് ഇനത്തില്‍ രണ്ടു ദീനാര്‍ അടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മന്ത്രാലയത്തില്‍ പരാതിപ്പെട്ടപ്പോള്‍ ഐച്ഛികമായി വാങ്ങുന്ന ഫീസുകള്‍ അടക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ളെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ ഫീസ് അടക്കേണ്ടിവന്നില്ല.
ഇതില്‍ രോഷംപൂണ്ടാണ് കമ്യൂണിറ്റി സ്കൂള്‍ അധികൃതര്‍ തന്‍െറ അപേക്ഷ തള്ളിയതെന്ന് കരുതുന്നതായി ഖലീല്‍ റഹ്മാന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.