Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right സ്പോണ്‍സറും...

 സ്പോണ്‍സറും ഭരണസമിതിയും തുറന്ന പോരിലേക്ക്: ഭരണസമിതി പിരിച്ചുവിട്ട ഉത്തരവുമായി സ്പോണ്‍സര്‍;  സ്കൂള്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍

text_fields
bookmark_border
 സ്പോണ്‍സറും ഭരണസമിതിയും തുറന്ന പോരിലേക്ക്: ഭരണസമിതി പിരിച്ചുവിട്ട ഉത്തരവുമായി സ്പോണ്‍സര്‍;  സ്കൂള്‍ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുസ്വത്തായി സ്ഥാപിക്കപ്പെട്ട കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ (ഐ.സി.എസ്.കെ) ഉടമസ്ഥാവകാശം സംബന്ധിച്ച് ഭരണസമിതിയും സ്പോണ്‍സറും തമ്മില്‍ ഉടലെടുത്ത ഭിന്നത കോടതിയിലേക്ക്. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സ്പോണ്‍സര്‍ ഹസീം അല്‍ഈസ സ്കൂളിന്‍െറ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഭരണസമിതി (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്) പിരിച്ചുവിട്ടതായും സ്കൂളിന്‍െറ ഉടമസ്ഥാവകാശം തനിക്കാണെന്നുമുള്ള ഇടക്കാല കോടതി ഉത്തരവ് സമ്പാദിച്ചു. ഇതോടെ, താല്‍ക്കാലികമായി സ്കൂള്‍ ഭരണസമിതിയില്ലാതായി. ഭരണസമിതി പിരിച്ചുവിട്ടതായും അംഗങ്ങള്‍ സ്കൂളില്‍ പ്രവേശിക്കരുതെന്നും വ്യക്തമാക്കുന്ന ഉത്തരവ് എത്തിയതോടെ സെക്രട്ടറിയടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ക്ക് സ്കൂളില്‍ പ്രവേശിക്കാന്‍ കഴിയാതായിരിക്കുകയാണ്. 
ഞായറാഴ്ച മുതല്‍ നടക്കാനിരുന്ന പാരന്‍റ് അഡൈ്വസറി കൗണ്‍സില്‍ തെരഞ്ഞെടുപ്പും അനിശ്ചിതത്വത്തിലായി. ഭരണസമിതിക്കെതിരെ പൊതുസമൂഹത്തില്‍നിന്നും ബോര്‍ഡിലെതന്നെ ചില അംഗങ്ങളില്‍നിന്നുമുയര്‍ന്ന വ്യാപകമായ പരാതികളെ തുടര്‍ന്നാണ് സ്പോണ്‍സര്‍ ഇടപെട്ടത്. ഭരണസമിതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ബോര്‍ഡിന്‍െറ പ്രവര്‍ത്തനങ്ങള്‍  മരവിപ്പിക്കുന്നതായും അറിയിച്ച് സപോണ്‍സര്‍ ഭരണസമിതി ചെയര്‍മാന്‍ എസ്.കെ. വാധ്വാന് കത്ത് കൈമാറിയിരുന്നു. ഇത് അംഗീകരിക്കാനാവില്ളെന്ന് ചെയര്‍മാന്‍ മറുപടി നല്‍കിയതോടെ കഴിഞ്ഞമാസം 24ന് സ്പോണ്‍സര്‍ സ്കൂളിലെ ബോര്‍ഡ് റൂം അടച്ചുപൂട്ടിയിരുന്നു. ഇരുവിഭാഗവും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അയഞ്ഞ സ്പോണ്‍സര്‍ രണ്ടുദിവസത്തിനുശേഷം ബോര്‍ഡ് റൂം തുറന്നുകൊടുത്തിരുന്നു. 
എന്നാല്‍, ഇതിനുശേഷവും ഭരണസമിതിയും സ്പോണ്‍സറും തമ്മിലെ പടലപ്പിണക്കം തീര്‍ന്നില്ളെന്നു വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ കുവൈത്ത് സര്‍ക്കാര്‍ മഹ്ബൂലയില്‍ അനുവദിച്ച സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശത്തെ ചൊല്ലി ഭരണസമിതിയും സ്പോണ്‍സറും തമ്മിലുണ്ടായ തര്‍ക്കമാണ് സ്പോണ്‍സറുടെ നീക്കങ്ങള്‍ക്കുപിറകില്‍ എന്നാണ് ഭരണസമിതി തലപ്പത്തുള്ളവര്‍ പറയുന്നത്. സ്പോണ്‍സറുടേതായി ലഭിച്ചിരിക്കുന്നത് വക്കീല്‍ നോട്ടീസ് മാത്രമാണെന്നും അതിനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുസ്വത്തായി കണക്കാക്കപ്പെട്ടിരുന്ന കമ്മ്യൂണിറ്റി സ്കൂളിന്‍െറ ഭരണവുമായി ബന്ധപ്പെട്ട് നേരത്തേയും പലതരത്തിലുള്ള വിവാദങ്ങളും ഉയര്‍ന്നിരുന്നു. കാലാവധി കഴിഞ്ഞിട്ടും പല കാരണങ്ങള്‍ പറഞ്ഞ് ഭരണത്തില്‍ തുടരുകയും ഭരണസമിതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന് ഭരണസമിതി അംഗങ്ങളടക്കം ആരോപിച്ചിരുന്നു. 25 ലക്ഷം ദീനാറോളം ബാങ്ക് ബാലന്‍സുള്ള സ്കൂളിന്‍െറ പേരില്‍ പലവിധ സാമ്പത്തിക ക്രമക്കേടുകളും നടക്കുന്നതായി ഭരണസമിതി അംഗങ്ങള്‍ക്കും തലപ്പത്തുള്ളവര്‍ക്കുമെതിരെ ആരോപണം ഉയരുകയും ചെയ്തിരുന്നു. കമ്യൂണിറ്റി സ്കൂള്‍ ഭരണത്തില്‍ എംബസി നേരിട്ട് ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഇതുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിക്കുകവരെ ചെയ്തിരുന്നു. സ്കൂള്‍ ഭരണം ജനാധിപത്യരീതിയില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും കൂട്ടായ്മകളും രംഗത്തത്തെുകയും ചെയ്തു. 
എന്നാല്‍, ഇതിനൊന്നും വഴങ്ങാന്‍ ഭരണസമിതി തലപ്പത്തുള്ളവര്‍ തയാറായിരുന്നില്ല. ഇന്ത്യന്‍ എംബസിയാവട്ടെ നേരിട്ട് വിഷയത്തില്‍ ഇടപെടാനാവില്ളെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഏതായാലും, സ്പോണ്‍സര്‍ നിയമത്തിന്‍െറ വഴിയില്‍ കാര്യങ്ങള്‍ നീക്കിത്തുടങ്ങിയതോടെ അങ്കലാപ്പിലായിരിക്കുകയാണ് ഭരണസമിതിയുടെ തലപ്പത്തുള്ളവര്‍. ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തില്‍ സ്കൂളിന്‍െറ കാര്യത്തില്‍ താനുമായാണ് ബന്ധപ്പെടേണ്ടതെന്ന് നാലു ബ്രാഞ്ചുകളുടെയും പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം വരെ നല്‍കിക്കഴിഞ്ഞു. കാര്യങ്ങള്‍ ഇത്രത്തോളം എത്തിയതോടെ സീനിയര്‍, ജൂനിയര്‍, അമ്മാന്‍, ഖൈത്താന്‍ ബ്രാഞ്ചുകളിലായി 7,000 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിന്‍െറ ഭാവിയില്‍ ആശങ്കാകുലരാണ് രക്ഷിതാക്കളും ഇന്ത്യന്‍ സമൂഹവും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait schools
Next Story