‘ഒരിക്കല്‍ ഞാനും പോകും, അപ്പൂപ്പന്‍താടി പോലെ... എങ്ങോട്ടെന്നറിയാതെ...
text_fieldsകുവൈത്ത് സിറ്റി: അറംപറ്റിയ വാക്കുകള്‍. മരണം മുന്നില്‍കണ്ടെന്ന പോലെ രാജേഷിന്‍െറ അവസാന ഫേസ്ബുക് പോസ്റ്റ്. സുഹൃത്തിന്‍െറ കൊലക്കത്തിക്കിരയാകുന്നതിനു തൊട്ടുമുമ്പ് ശനിയാഴ്ച വൈകീട്ട് 5.30ന് രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചിട്ട വരികള്‍. രാത്രി 10 മണിക്ക് കുത്തേറ്റു മരിക്കുന്നതിന് മണിക്കൂറുകള്‍ മാത്രം മുമ്പ് രാജേഷിന്‍െറ ഫേസ്ബുക്കിലെ സ്വന്തം വാളില്‍ അപ്പൂപ്പന്‍താടിയുടെ ചിത്രത്തിന്‍െറ പശ്ചാത്തലത്തിലാണ് ഈ വാക്കുകളുള്ളത്. ‘തനിക്ക് താങ്ങായും തണലായും താന്‍ മാത്രമേ ഉള്ളൂ എന്ന അവസ്ഥ വരുമ്പോള്‍, സ്വന്തമായി സ്നേഹിക്കാന്‍ പഠിക്കുക, സ്വപ്നം കാണാന്‍ പഠിക്കുക, ജീവിതത്തോട് പോരാടുക’ എന്ന സന്ദേശവും ഇതോടൊപ്പമുണ്ട്. ‘ബന്ധങ്ങള്‍ ഇടക്കിടെ നട്ടുനനക്കണം, മിനുക്കണം, പുതുക്കണം. അകലാന്‍ ശ്രമിക്കുമ്പോള്‍ അടുക്കാന്‍ ശ്രമിക്കുകതന്നെ...’, ‘ഒരു പൊരി മതി എല്ലാം ഒടുങ്ങാന്‍, ഒരു ചിരി മതി എല്ലാം ഒതുങ്ങാന്‍... കാത്തു സൂക്ഷിക്കുക സൗഹൃദങ്ങളെ, കെടാതെ നോക്കുക...’, ‘ഇന്നുകാണുന്നവരെ നാളെ കാണില്ല. എന്നാണ് നാമൊക്കെ ഇവിടന്ന് സലാംപറഞ്ഞു പോവുക എന്ന് ആര്‍ക്കുമറിയില്ല’. സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും ഏറെ വിലകല്‍പിക്കുന്നയാളായിരുന്നു രാജേഷ് എന്ന് ഈ ഫേസ്ബുക് പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. എന്നിട്ടും, സുഹൃത്തുവഴിതന്നെ രാജേഷിനെ തേടി മരണം വിരുന്നത്തെിയെന്നത് കൂട്ടുകാര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. മൂന്നുമാസം മുമ്പാണ് രാജേഷിന്‍െറ ജ്യേഷ്ഠന്‍ വാഹനാപകടത്തില്‍ മരിച്ചത്. കുവൈത്തിലുണ്ടായിരുന്ന ജ്യേഷ്ഠന്‍ അവധിക്ക് നാട്ടില്‍പോയ സമയത്താണ് മരിച്ചത്. അതിന്‍െറ നടുക്കം മാറുംമുമ്പ് രണ്ടാമത്തെ മകന്‍ കൊല്ല പ്പെട്ടത് കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.