മന്ത്രിസഭാ ഉപസമിതി ഹോട്ടലുകളില്‍ റെയ്ഡ് നടത്തി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഹോട്ടലുകളിലും ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലും വ്യാപകമായ നിയമലംഘനങ്ങളും ക്രമക്കേടുകളും നടക്കുന്നതായി വിലയിരുത്തല്‍. ചൊവ്വാഴ്ച കാപിറ്റല്‍ സിറ്റിയിലെ വിവിധ ഹോട്ടലുകളില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍ നടത്തിയ പരിശോധനകളിലാണ് ഇവ കണ്ടത്തൊനായത്. ത്വഗ്രോഗങ്ങള്‍ ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ ഉള്ളവരും ഹോട്ടലുകളില്‍ ജോലിചെയ്യുന്നതായി കണ്ടത്തെി. രോഗമുള്ളവരെ കൂടാതെ ഇഖാമ കാലാവധി കഴിഞ്ഞവരും സ്പോണ്‍സര്‍മാറി ജോലിചെയ്യുന്നവരും വരെ ഹോട്ടലുകളില്‍ ഉണ്ടെന്നാണ് കണ്ടത്തെിയത്. കഴിഞ്ഞദിവസം പിടിയിലായവരെ വിശദമായ മെഡിക്കല്‍ പരിശോധനക്കായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറി.
മുഹമ്മദ് ജല്‍ഊദ് അല്‍ ദുഫൈരിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ 35 മുതല്‍ 40 വരെ അംഗങ്ങളാണുള്ളത്. തിരിച്ചറിയാതിരിക്കാന്‍ സാധാരണ വേഷത്തില്‍ ഉപഭോക്താക്കളായാണ് സംഘാംഗങ്ങള്‍ ഹോട്ടലുകളില്‍ പരിശോധനക്കത്തെുന്നത്. കാപിറ്റല്‍ ഗവര്‍ണറേറ്റിലെ 25 ഹോട്ടലുകളിലാണ് ഒരു ദിവസം പരിശോധന അരങ്ങേറിയത്്.
സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം
ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ രാജ്യത്തെ മറ്റു ഗവര്‍ണറേറ്റുകളിലും സമിതി അംഗങ്ങള്‍ മാറിമാറി പരിശോധന നടത്തുമെന്നാണ് അധികൃതര്‍ നല്‍കിയ സൂചന. മുനിസിപ്പല്‍ ഭക്ഷ്യപരിശോധക സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ റമദാനില്‍ രാജ്യവ്യാപകമായി ഹോട്ടലുകളിലും ഭക്ഷ്യവിതരണ ശാലകളിലും പരിശോധന നടന്നിരുന്നു. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ആളുകളെ ജോലിക്ക് വെക്കുക, കേടുവന്ന ഭക്ഷണം വില്‍ക്കുക, പരിസര ശുചിത്വം പാലിക്കാതിരിക്കുക തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് അന്ന് പിടികൂടിയിരു
ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.