Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2016 11:09 AM GMT Updated On
date_range 13 Aug 2016 11:09 AM GMTസ്വര്‍ണം വെടിവെച്ചിട്ട ദൈഹാനിക്ക് രാജ്യത്ത് വീരപരിവേഷം
text_fieldsbookmark_border
കുവൈത്ത് സിറ്റി: റിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഷൂട്ടിങ് താരം ഫഹദ് അല്‍ ദൈഹാനിക്ക് കുവൈത്തില്‍ വീരപരിവേഷം. ആദരസൂചകമായി കഴിഞ്ഞ ദിവസം കുവൈത്ത് ടവറില്‍ അദ്ദേഹത്തിന്‍െറ ചിത്രം പ്രദര്‍ശിപ്പിച്ചു. പട്ടാളക്കാരനായ അദ്ദേഹത്തിന് നാലു വര്‍ഷത്തേക്ക് പ്രതിമാസം 5000 ദീനാര്‍ ശമ്പളം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ്, കിരീടാവകാശി നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് അടക്കമുള്ള ഭരണാധികാരികളും കായികവകുപ്പും അദ്ദേഹത്തിന് അഭിനന്ദനവുമായി രംഗത്തത്തെി. ഒളിമ്പിക്സ് കഴിഞ്ഞുവരുന്ന മുറക്ക് വീരോചിത സ്വീകരണം നല്‍കാന്‍ അധികൃതര്‍ തയാറെടുക്കുന്നു. രാജ്യത്തിന് ഒളിമ്പിക്സില്‍ പങ്കാളിത്തമില്ലാത്തതിന്‍െറ വേദന മറന്ന് ആഘോഷിക്കുകയാണ് പൗരാവലി. ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റിയുടെ വിലക്കുള്ളതിനാല്‍ ആറ് കുവൈത്ത് താരങ്ങള്‍ ഒളിമ്പിക് കമ്മിറ്റിയുടെ കീഴിലാണ് മത്സരിച്ചത്.
ഐ.ഒ.സി ടീമിന്‍െറ പതാകവാഹകനാവാനുള്ള ക്ഷണം നിരസിച്ച ദൈഹാനിയുടെ തീരുമാനം നാട്ടില്‍ അദ്ദേഹത്തിന്‍െറ വീരപരിവേഷം ഒന്നുകൂടി വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യസ്നേഹിയായ പട്ടാളക്കാരനായ താന്‍ കുവൈത്തിന്‍െറയല്ലാതെ മറ്റൊരു പതാക തൊടില്ളെന്നായിരുന്നു 49കാരനായ ഫഹദ് ദൈഹാനിയുടെ പ്രഖ്യാപനം. ഇത് അദ്ദേഹത്തിന്‍െറ മൂന്നാമത് ഒളിമ്പിക് മെഡലാണ്. 2000ത്തിലെ സിഡ്നി ഒളിമ്പിക്സില്‍ ഡബ്ള്‍ ട്രാപ് ഷൂട്ടിങ്ങിലാണ് ദൈഹാനി ആദ്യമായി മെഡലിലേക്ക് കാഞ്ചി വലിച്ചത്. 2012ലെ ഒളിമ്പിക്സിലും അദ്ദേഹം വെങ്കല മെഡല്‍ നേടി. റിയോയില്‍ പുരുഷ വിഭാഗം ഡബ്ള്‍ ട്രാപ് ഫൈനലില്‍ ഇറ്റലിയുടെ മാര്‍കോ ഇന്നോ സെന്‍റിയെയാണ് പരാജയപ്പെടുത്തിയത്. കുവൈത്തിന് ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായി മെഡല്‍ നേടിക്കൊടുത്ത താരമെന്ന നിലയില്‍ അദ്ദേഹം നേരത്തേതന്നെ ചരിത്രത്തില്‍ ഇടം പിടിച്ചതാണ്.
രാജ്യത്തിനായി ഒളിമ്പിക് സ്വര്‍ണം നേടുന്ന ആദ്യതാരമെന്ന പൊന്‍തൂവല്‍കൂടി ചാര്‍ത്തി അദ്ദേഹം ഇത്തവണ പദവി ഒന്നുകൂടി ഉയര്‍ത്തി. 1992ല്‍ ഒളിമ്പിക്സ് അസോസിയേഷന്‍ ടീം രൂപവത്കരിച്ച ശേഷം ടീമിനായി സ്വര്‍ണം നേടുന്ന ആദ്യതാരമെന്ന ബഹുമതിയും ഈ പട്ടാളക്കാരന്‍െറ പേരിലാണ്.
ഫഹദ് അല്‍ ദൈഹാനി ഞായറാഴ്ച കുവൈത്തില്‍ തിരിച്ചത്തെുമെന്നാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന അദ്ദേഹത്തിന് ഗംഭീര വരവേല്‍പ് നല്‍കുമെന്ന് കുവൈത്ത് ഒളിമ്പിക്സ് സമിതി മേധാവി ശൈഖ് തലാല്‍ അല്‍ ഫഹദ് പറഞ്ഞു. രാജ്യത്തെ പ്രധാന റോഡിന് ദൈഹാനിയുടെ പേരുനല്‍കി അദ്ദേഹത്തെ ആദരിക്കുമെന്നും ഇതുസംബന്ധിച്ച് മുനിസിപ്പല്‍ മേധാവിക്ക് കത്തയച്ചതായും ശൈഖ് തലാല്‍ ഫഹദ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍െറ പാരമ്പര്യം അനുസരിച്ചുള്ള ആചാര ഉപചാരങ്ങളോടെയുള്ള സ്വീകരണമാണ് നല്‍കുക. വിമാനത്തില്‍നിന്ന് ഇറങ്ങുന്നത് മുതല്‍ ദൈഹാനിയെ സ്വീകരിച്ച് ആനയിക്കാന്‍ പ്രത്യേക സൗകര്യം ചെയ്തുതരാന്‍ എയര്‍പോര്‍ട്ടിലെ പ്രോട്ടോകോള്‍ വകുപ്പുമായി ധാരണയിലത്തെിയതായി ശൈഖ് തലാല്‍ അല്‍ ഫഹദ് പറഞ്ഞു. ദൈഹാനി രാജ്യത്തിന്‍െറ കായികചരിത്രത്തിന്‍െറ ഭാഗമായതുപോലെ അദ്ദേഹത്തിനുള്ള സ്വീകരണവും ചരിത്രത്തിന്‍െറ ഭാഗമാക്കാനാണ് അധികൃതരുടെ നീക്കം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story