300 പേര്‍ക്കുകൂടി പൗരത്വം നല്‍കി
text_fieldsകുവൈത്ത് സിറ്റി: അമീറിന്‍െറ പ്രത്യേക ഉത്തരവ് പ്രകാരം 300 പേര്‍ക്കുകൂടി കുവൈത്ത് പൗരത്വം നല്‍കി. വിദേശികളെ വിവാഹം കഴിച്ച കുവൈത്തി വിധവകളുടെയും വിവാഹമോചിതരുടെയും 180 കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പൗരത്വം നല്‍കിയത്. പൗരത്വകാര്യ ജനറല്‍ ഡയറക്ടറേറ്റ് ആസ്ഥാനം സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍, തീരുമാനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്തയാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാവും. പാസ്്പോര്‍ട്ട് അനുവദിക്കുന്നതിലെ കാലതാമസം ഉള്‍പ്പെടെ കാര്യങ്ങളുടെ വിശദാംശങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. കാര്യക്ഷമതയോടെ
പ്രവര്‍ത്തിക്കണമെന്നും പ്രത്യേക പരിഗണന ആവശ്യമുള്ളവരെ അനുഭാവത്തോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഉണര്‍ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.