സുരക്ഷ ഉറപ്പുവരുത്തല്‍ ഹാജിമാര്‍ക്ക് ഇലക്ട്രോണിക് വളകള്‍ ലഭ്യമാക്കാന്‍ ഹംലകള്‍ക്ക് നിര്‍ദേശം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഹജ്ജ് സേവനങ്ങളിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഹംലകള്‍ സുരക്ഷ കണക്കിലെടുത്ത് തങ്ങളുടെ കീഴില്‍ ഹജ്ജിന് പോകുന്ന ഹാജിമാര്‍ക്ക് പ്രത്യേക ഇലക്ട്രോണിക് വളകള്‍ ലഭ്യമാക്കണമെന്ന് ഒൗഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയത്തിന്‍െറ നിര്‍ദേശം. സര്‍ക്കാറിന് കീഴിലെ ഒൗദ്യോഗിക ഹജ്ജ് സംഘാംഗങ്ങള്‍ക്കായി സംഘടിപ്പിച്ച പരിശീലന കാമ്പയിനില്‍ സംസാരിക്കവെ ഒൗഖാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് ഇമാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹജ്ജ് നാളുകളില്‍ ഗ്രൂപ്പില്‍ വന്ന ഏതെങ്കിലും ഹാജി പുണ്യനഗരങ്ങളില്‍ ആളുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ പെട്ടെന്ന് കണ്ടത്തൊനും രക്ഷാപ്രവര്‍ത്തനം നടത്താനും ഉപകാരപ്പെടുന്ന തരത്തില്‍ സാറ്റലൈറ്റ് ബന്ധമുള്ള വളകളാണ് ലഭ്യമാക്കേണ്ടത്. ഈ ഇലക്ട്രോണിക് വളകള്‍ അണിയുക വഴി ഹാജി എവിടെയാണുള്ളതെന്ന് കൃത്യമായി അറിയാന്‍ സാധിക്കും. പ്രത്യേകിച്ച് അറഫാസംഗമം, മിനയിലെ കല്ളേറ് പോലെ ജനത്തിരക്ക് കൂടുന്ന സമയങ്ങളില്‍ ഹംലകള്‍ക്ക് കീഴില്‍വന്നവര്‍ കൂട്ടം തെറ്റിപ്പോകാനുള്ള സാധ്യത ഏറെയാണ്.
ഇത്തരം ഘട്ടങ്ങളില്‍ ഇലക്ട്രോണിക് വളയിലെ പ്രത്യേക സംവിധാനം വഴി ഹാജിയെ കുറിച്ച വിവരം മക്കയിലെ ബന്ധപ്പെട്ട സുരക്ഷാകേന്ദ്രത്തിന് ലഭ്യമായിക്കൊണ്ടിരിക്കും. പെട്ടെന്ന് രോഗബാധിതരാകുക, റോഡപകടങ്ങളില്‍പ്പെടുക, ദിശയറിയാതെ ഒറ്റപ്പെട്ടുപോകുക തുടങ്ങിയ ഘട്ടത്തില്‍ അടിയന്തര പരിചരണം ഉറപ്പുവരുത്താനും സാധിക്കുമെന്ന് കണ്ട് സൗദി ഹജ്ജ് മന്ത്രാലയമാണ് ഇലക്ട്രാണിക് വളകള്‍ നിര്‍ബന്ധമാക്കിയത്. സൗദി ഹജ്ജ് മന്ത്രാലയത്തിന്‍െറ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഒൗഖാഫ് മന്ത്രാലയം ഹജ്ജ് ഹംലകള്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കൈമാറിയത്. 48 ഹംലകളാണ് ഇപ്രാവശ്യം രാജ്യത്ത് ആളുകളെ ഹജ്ജിന് കൊണ്ടുപോകുന്ന സേവനങ്ങള്‍ക്കുവേണ്ടി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇവയില്‍നിന്ന് മൊത്തം 6400 ഹാജിമാര്‍ ഇക്കുറി ഹജ്ജ് കര്‍മങ്ങള്‍ക്കായി പുണ്യഭൂമിയിലേക്ക് തിരിക്കുമെന്നും ഫരീദ് ഇമാദ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.