സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി കൊച്ചു കുബ്ബാര്‍ ദ്വീപ്
text_fieldsകുവൈത്ത് സിറ്റി: കടലില്‍ നീന്തിത്തുടിക്കാനും മീന്‍പിടിത്തം പോലുള്ള വിനോദങ്ങളിലേര്‍പ്പെടാനും ആഗ്രഹിക്കുന്നവരുടെ ഇഷ്ടകേന്ദ്രമാവുകയാണ് കുവൈത്തിന്‍െറ സമുദ്രപരിധിയിലുള്ള കൊച്ചു കുബ്ബാര്‍ ദ്വീപ്. ഇവിടത്തെ തീരപ്രദേശങ്ങളിലെ പഞ്ചാര മണലും ശാന്തമായ തെളിഞ്ഞ സമുദ്രഭാഗങ്ങളും ആരെയും ആകര്‍ഷിക്കും.
കുളിക്കാനും ഉല്ലാസ ബോട്ടുകളില്‍ യാത്രനടത്താനും പറ്റിയ ശാന്തമായ അവസ്ഥയാണ് ഈ ഭാഗത്തെ കടലിന്. അതോടൊപ്പം, മീന്‍ പിടിക്കുക, ചിത്രങ്ങള്‍ പകര്‍ത്തുക തുടങ്ങിയവക്കും അനുയോജ്യമായ ഇടം എന്ന നിലക്കും കുബ്ബാര്‍ പ്രസിദ്ധമാണ്. ഫഹാഹീലില്‍നിന്ന് 34 കിലോമീറ്ററും അല്‍സൂറില്‍നിന്ന് 30 കിലോ മീറ്റര്‍ അകലത്തിലും സ്ഥിതിചെയ്യുന്ന ദ്വീപിലേക്ക് റാസല്‍മിയയില്‍നിന്ന് 49 കി.മീറ്ററും ഫൈലക ദ്വീപില്‍നിന്ന് 29 കി.മീറ്ററും ദൂരമുണ്ട്. അതുപോലെ ഉമ്മു മുറാദിം ദ്വീപില്‍നിന്ന് 40 കി.മീറ്ററും ഖാറൂറ ദ്വീപില്‍നിന്ന് 33 കി.മീറ്ററും കടലില്‍ യാത്രചെയ്താല്‍ കുബ്ബാര്‍ ദ്വീപണയാം.
കിഴക്കുനിന്ന് പടിഞ്ഞാറോട്ട് 370 മീറ്ററും വടക്കുനിന്ന് തെക്കോട്ട് 290 മീറ്ററും വിസ്തീര്‍ണമുള്ള ദ്വീപിന്‍െറ മധ്യത്തില്‍ കപ്പലുകള്‍ക്ക് ദിശകാണിക്കാനായി സോളാറില്‍ പ്രവര്‍ത്തിക്കുന്ന വിളക്കുമാടം കാണാം. മറ്റു കെട്ടിടങ്ങളൊന്നുമില്ലാത്ത ദ്വീപില്‍ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ ടവറുകളും ഹെലികോപ്ടര്‍ ഇറങ്ങാനുള്ള ഹെലിപ്പാടുമുണ്ട്. തീരത്ത് കടുത്ത ചൂട് അനുഭവപ്പെടുമ്പോഴും 39 ഡിഗ്രിയില്‍ ഉയര്‍ന്ന താപനില അനുഭവപ്പെടാത്ത ദ്വീപ് വിവിധ നാടുകളില്‍നിന്നത്തെുന്ന ദേശാടന പക്ഷികളുടെ പറുദീസകൂടിയാണ്.
1990ല്‍ അധിനിവേശ കാലത്ത് സദ്ദാമിന്‍െറ പട്ടാളം എല്ലാം നശിപ്പിച്ച കൂട്ടത്തില്‍ കുബ്ബാര്‍ ദ്വീപിനും വ്യാപകമായ കേടുപാടുകള്‍ വരുത്തിയാണ് സൈന്യം രാജ്യംവിട്ടത്. കുബ്ബാര്‍ ദ്വീപ് രാജ്യത്തിന്‍െറ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.