ഹാജിമാരുടെ സേവനകാര്യങ്ങള്‍ക്കായി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍
text_fieldsകുവൈത്ത് സിറ്റി: ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് പോകുന്ന യാത്രക്കാരുടെ സേവനകാര്യങ്ങള്‍ക്കായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹശ്ശാശാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തുനിന്നുള്ള ഹാജിമാര്‍ക്ക് പുറമെ മറ്റ് നാടുകളില്‍നിന്ന് ട്രാന്‍സിസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തി കുവൈത്ത് വഴി ഹജ്ജിന് പോകുന്നവര്‍ക്കും കേന്ദ്രത്തിലെ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശികളും വിദേശികളുമുള്‍പ്പെടെ വിശുദ്ധ ഹജ്ജ് കര്‍മത്തിന് യാത്ര തിരിക്കുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ലഘുഭക്ഷണവും കേന്ദ്രത്തില്‍നിന്ന് സൗജന്യമായി ലഭിക്കും. ഇന്തോനേഷ്യ, മലേഷ്യ ഉള്‍പ്പെടെ നിരവധി ഏഷ്യന്‍ രാജ്യക്കാരാണ് കുവൈത്ത് വഴി വിശുദ്ധ മക്കയിലേക്ക് പോകാറ്. കുറ്റമറ്റ രീതിയില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിനാവശ്യമായ ഉപദേശ നിര്‍ദേശങ്ങളടങ്ങിയ പ്രത്യേക ബ്രോഷറുകളും കൈപുസ്തകങ്ങളും കേന്ദ്രത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.