വധശിക്ഷ ഒഴിവാക്കണമെന്ന്: ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം: രാജ്യത്ത് പുരോഗതിയെന്ന് ഹ്യൂമന്‍ റൈറ്റ്സ്വാച്ച്
text_fieldsകുവൈത്ത് സിറ്റി: ഗാര്‍ഹിക മേഖലകളില്‍ ജോലിചെയ്യുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കുവൈത്ത് ഏറെ പുരോഗതി കൈവരിച്ചതായി പ്രമുഖ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ഹ്യൂമന്‍ റൈറ്റ്സ് വാച്ച്. സംഘടനയുടെ പശ്ചിമേഷ്യന്‍-വടക്കനാഫ്രിക്കന്‍ മേഖലാ മേധാവി ജോസ് തോര്‍ക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേ, അവധിയൊന്നും ലഭിക്കാതിരുന്ന രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു വിശ്രമദിനം ലഭ്യമായിട്ടുണ്ട്. ഇതുകൂടാതെ ഒരു വര്‍ഷം ജോലിയില്‍ തുടരുന്നവര്‍ക്ക് 30 ദിവസത്തെ ശമ്പളത്തോടെയുള്ള വാര്‍ഷിക അവധിയും പുതിയ നിയമനിര്‍മാണത്തിലൂടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കിട്ടികൊണ്ടിരിക്കുന്നുണ്ട്. നേരത്തേ രാവേറെ ചെല്ലുവോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ വിധിക്കപ്പെട്ടവരായിരുന്നു മുമ്പ് ഗാര്‍ഹിക തൊഴിലാളികള്‍. നിലവില്‍ 12 മണിക്കൂര്‍ ജോലിചെയ്താല്‍ മതിയെന്ന നിയമം രാജ്യത്ത് പ്രാബല്യത്തിലുണ്ട്. ഇത്തരം കാര്യങ്ങളില്‍ കുവൈത്ത് ഗണ്യമായ പുരോഗതി തന്നെയാണ് കൈവരിച്ചതെന്ന് ജോസ് തോര്‍ക് പറഞ്ഞു. അതേസമയം, ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം വകവെച്ച് കൊടുക്കുന്നത്പോലുള്ള മറ്റു ചില മേഖലകളില്‍ കുവൈത്തിന് വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ പുനരാലോചന വേണമെന്ന് പല തവണ ഉണര്‍ത്തിയെങ്കിലും വേണ്ടത്ര പുരോഗതിയുണ്ടാക്കാന്‍ കുവൈത്തിന് കഴിഞ്ഞിട്ടില്ല. പുനപ്പരിശോധനക്ക് വിധേയമാക്കണമെന്ന് പല തവണ കുവൈത്തിനോട് ആവശ്യപ്പെട്ട രണ്ടു കാര്യങ്ങളാണ് കുറ്റവാളികള്‍ക്കുള്ള വധശിക്ഷയും സ്വദേശികളുടെയും വിദേശികളുടെയും ഡി.എന്‍.എ ഡാറ്റാ ബാങ്ക് തയാറാക്കാനുള്ള തീരുമാനവും. ഏത് കടുത്ത കുറ്റങ്ങളില്‍ പ്രതിയാണെന്ന് തെളിഞ്ഞാലും വധശിക്ഷയൊഴിച്ചുള്ള പരമാവധി ശിക്ഷ നല്‍കണമെന്ന നയത്തിന് വിരുദ്ധമാണ് കുവൈത്തിന്‍െറ നിലപാട്. ഏറ്റവും അവസാനമായി ചാരസെല്ലുമായി ബന്ധപ്പെട്ട കേസിലെ രണ്ടു പ്രതികള്‍ക്കും ശിയാ പള്ളിയിലെ ചാവേര്‍ സ്ഫോടന കേസിലെ ഏഴു പ്രതികള്‍ക്കും വധശിക്ഷയാണ് കുവൈത്തില്‍ വിധിക്കപ്പെട്ടത്.
മേല്‍ പറഞ്ഞ കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അതോടൊപ്പം,
വധശിക്ഷയൊഴിച്ചുള്ള കടുത്ത ശിക്ഷയായിരുന്നു പ്രതികള്‍ക്ക് നല്‍കേണ്ടിയിരുന്നതെന്നും ഹ്യൂമന്‍ റൈറ്റ് വാച്ച് സൂചി
പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.