50 വയസ്സ് തികഞ്ഞ വിദേശികളുടെ സേവനം അവസാനിപ്പിക്കാന്‍ നീക്കമില്ല –തൊഴില്‍മന്ത്രി
text_fieldsകുവൈത്ത് സിറ്റി: 50 വയസ്സിനുമേലുള്ള വിദേശികളെ സര്‍ക്കാര്‍ സര്‍വിസുകളില്‍നിന്ന് പിരിച്ചുവിടുമെന്ന റിപ്പോര്‍ട്ട് തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹ് നിഷേധിച്ചു. 50 വയസ്സ് തികഞ്ഞ വിദേശികളെ പൊതുമേഖലകളില്‍നിന്ന് പിരിച്ചുവിടാന്‍ തീരുമാനം സര്‍ക്കാര്‍തലത്തില്‍ ഉണ്ടായിട്ടില്ളെന്ന് അവര്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ വികസനപദ്ധതികളുടെ ഭാഗമായി പാര്‍ലമെന്‍ററി പ്ളാനിങ് ബോര്‍ഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനപരിപാടിയില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ച ഈ വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത ചില മാധ്യമങ്ങളും ഏറ്റുപിടിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ ഇതുവരെ അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുവൈത്തില്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്‍റുകളില്‍ ജോലിചെയ്യുന്ന വിദേശികളില്‍ 50 വയസ്സ് പൂര്‍ത്തിയാക്കിയവരെ അടുത്ത ഏപ്രിലോടെ പിരിച്ചുവിടുമെന്നതരത്തില്‍ ആഴ്ചകള്‍ക്കുമുമ്പ് രാജ്യത്തെ ചില പ്രാദേശികപത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
ഇന്ത്യക്കാരുള്‍പ്പെടെ സര്‍വിസില്‍ ഇപ്പോഴും തുടരുന്ന 50 കഴിഞ്ഞ വിദേശി ഉദ്യോഗസ്ഥരെ ഇത് ആശങ്കയിലാഴ്ത്തിയിരുന്നു. അതിനിടെ, കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി ഡോ. ബദര്‍ അല്‍ ഈസ 50 വയസ്സ് തികഞ്ഞ അധ്യാപകരെ സ്കൂളുകളില്‍നിന്നും കലാലയങ്ങളില്‍നിന്നും പിരിച്ചുവിടില്ളെന്ന് വ്യക്തമാക്കിയിരുന്നു. സര്‍വിസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളെ പിരിച്ചുവിടുകയെന്നതാണ് മറ്റ് ഡിപ്പാര്‍ട്മെന്‍റുകളിലെ നയമെങ്കില്‍ 30 വര്‍ഷത്തെ സേവനത്തിനുശേഷമാണ് വിദേശ അധ്യാപകരെ പിരിച്ചുവിടുകയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.
വിദ്യാഭ്യാസമന്ത്രിക്ക് പിന്നാലെ സാമൂഹിക തൊഴില്‍കാര്യ, ആസൂത്രണമന്ത്രി നേരിട്ടുതന്നെ വ്യക്തമാക്കിയതോടെ 50 വയസ്സ് തികഞ്ഞ വിദേശികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗം ഉടന്‍ നഷ്ടപ്പെടുമെന്ന ആശങ്കക്ക് അടിസ്ഥാനമില്ലാതായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.