പെട്രോള്‍ വില : 42 മുതല്‍ 83 ശതമാനം വരെ വര്‍ധനാ നിര്‍ദേശവുമായി കുവൈത്ത് സര്‍ക്കാര്‍
text_fieldsകുവൈത്ത് സിറ്റി: പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനക്ക് സര്‍ക്കാര്‍ നിര്‍ദേശം. വില 42 മുതല്‍ 83 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന പാര്‍ലമെന്‍റ് ധനകാര്യസമിതി യോഗത്തില്‍ നിര്‍ദേശം അവതരിപ്പിച്ചത്.
നിലവില്‍ 60 ഫില്‍സുള്ള പ്രീമിയം പെട്രോളിന് 85 ഫില്‍സും 65 ഫില്‍സുള്ള സൂപ്പര്‍ പെട്രോളിന് 105 ഫില്‍സും 90 ഫില്‍സുള്ള അള്‍ട്രാ പെട്രോളിന് 165 ഫില്‍സും ആക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശമെന്ന് സമിതി ചെയര്‍മാന്‍ എം.പി ഫൈസല്‍ അല്‍ശായ അറിയിച്ചു. ആഗോളവിപണിയിലെ എണ്ണവിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജ്യം സമീപഭാവിയില്‍ നേരിടാനിടയുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണം സംബന്ധിച്ച ചര്‍ച്ചക്കായി പാര്‍ലമെന്‍റ് സാമ്പത്തിക സമിതി ഈമാസം 15ന് യോഗം ചേര്‍ന്നിരുന്നു.
അതിന്‍െറ തുടര്‍ച്ചയായി ചൊവ്വാഴ്ച വീണ്ടും ചേര്‍ന്ന യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം സമര്‍പ്പിച്ചത്. അടുത്ത ഞായറാഴ്ച ഒരിക്കല്‍കൂടി യോഗം ചേര്‍ന്ന് സമിതി അന്തിമ തീരുമാനമെടുക്കും. ഇതനുസരിച്ചായിരിക്കും വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ചക്കത്തെുക. സമിതിയില്‍ തീരുമാനമായില്ളെങ്കില്‍ പാര്‍ലമെന്‍റിലത്തൊന്‍ ഇനിയും വൈകും. യോഗത്തില്‍ സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം, ഉപപ്രധാനമന്ത്രിയും ധന, എണ്ണമന്ത്രിയുമായ അനസ് അസ്സാലിഹ്, പാര്‍ലമെന്‍ററികാര്യ പൊതുമരാമത്ത് മന്ത്രി അലി അല്‍ഉമൈര്‍ എന്നിവരും മന്ത്രിസഭയിലെയും പാര്‍ലമെന്‍റിലെയും പ്രമുഖരും സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ളാനിങ് ആന്‍ഡ് ഡെവലപ്മെന്‍റിന് കീഴിലെ സാമ്പത്തിക സമിതി, സാമ്പത്തിക പരിഷ്കരണ ഏജന്‍സി എന്നിവയുടെ പ്രതിനിധികളും സംബന്ധിച്ചു. എണ്ണയിതര വരുമാനമാര്‍ഗങ്ങള്‍ തുറക്കുന്നതിന്‍െറ വേഗം വര്‍ധിപ്പിക്കുന്നതിനൊപ്പം പൊതുചെലവുകള്‍ വെട്ടിക്കുറച്ചും അവശ്യസേവനങ്ങളുടെ സബ്സിഡി നിയന്ത്രിച്ചും സാമ്പത്തിക അച്ചടക്കം കൈവരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രി അനസ് അസ്സാലിഹ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, എം.പിമാര്‍ ഒറ്റക്കെട്ടായി എതിര്‍ത്തതോടെ ഇന്ധന, വൈദ്യുതി നിരക്ക് വര്‍ധനയടക്കമുള്ള സാമ്പത്തിക അച്ചടക്ക ശിപാര്‍ശകളില്‍ പാര്‍ലമെന്‍റിന്‍െറ അനുമതി നേടാനാവാതെ സര്‍ക്കാറിന് താല്‍ക്കാലികമായി പിന്‍വാങ്ങേണ്ടിവരികയായിരുന്നു. ഇതോടെ, വിഷയം വീണ്ടും പാര്‍ലമെന്‍റിന്‍െറ പരിഗണനയില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി സാമ്പത്തിക സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചനടത്താന്‍ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.