മറഞ്ഞത് കുവൈത്തിന്‍െറ തുടിപ്പറിഞ്ഞ ജനസേവകന്‍
text_fieldsകുവൈത്ത് സിറ്റി: മൂന്നര ദശാബ്ദം കുവൈത്തിലെ സാമൂഹിക, സാംസ്കാരികരംഗത്ത് നിറസാന്നിധ്യമായിരുന്ന വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച കെ.എം. അബ്ദുറഹീം പെരിങ്ങാടി. കുവൈത്തിലെ മലയാളി സമൂഹത്തില്‍ സുസമ്മതനായിരുന്ന അദ്ദേഹം കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്തിന്‍െറ സ്ഥാപക നേതാവും ദീര്‍ഘകാലം പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയുമായിരുന്നു. കുവൈത്തിലെ മലയാളി സമൂഹത്തെ ഒരു കുടക്കീഴില്‍ അണിനിരത്തി രൂപംകൊണ്ട യുനൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍െറ (യു.എം.ഒ) സ്ഥാപക പ്രസിഡന്‍റ് കൂടിയായിരുന്നു കെ.എം. അബ്ദുറഹീം.
ലോക മുസ്ലിം നേതാക്കളുമായും പണ്ഡിതരുമായും അടുത്തബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന് നിരവധി കുവൈത്തി പ്രമുഖരുമായും സുഹൃദ്ബന്ധമുണ്ടായിരുന്നു. ഇസ്ലാമിക് പ്രസന്‍േറഷന്‍ കമ്മിറ്റി (ഐ.പി.സി) സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അബ്ദുറഹീം. ഇറാഖ് അധിനിവേശകാലത്ത് ദുരിതമനുഭവിച്ച മലയാളികളെ നാട്ടിലത്തെിക്കുന്നതുള്‍പ്പെടെയുള്ള അനേകം സന്നദ്ധസേവന പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന ഇദ്ദേഹം കുവൈത്തിലെ വിദേശികള്‍ക്കിടയിലെന്നപോലെ സ്വദേശികള്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു.
ഇംഗ്ളീഷ്, അറബി ഭാഷകളില്‍ അസാമാന്യ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം സന്ദര്‍ശനത്തിനത്തെുന്ന പല പ്രമുഖരുടെയും ഇംഗ്ളീഷ് പ്രസംഗങ്ങള്‍ പരിഭാഷപ്പെടുത്തിയിരുന്നു. കുവൈത്തിലെ പ്രമുഖ വ്യക്തികളുമായും സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളുമായും ജീവകാരുണ്യ, സന്നദ്ധ സംഘങ്ങളുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന അബ്ദുറഹീം അതുവഴി കേരളത്തിലെ ഒട്ടനേകം സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.
കുവൈത്തിലെ അദ്ദേഹത്തിന്‍െറ വ്യാപാര സ്ഥാപനങ്ങള്‍ മലയാളികളുടെ സംഗമസ്ഥലവും ആശയകേന്ദ്രവുമായിരുന്നു. ശാന്തപുരം ഇസ്ലാമിയ കോളജില്‍ അധ്യാപകനായിരുന്ന അദ്ദേഹത്തിന് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ശിഷ്യഗണങ്ങളുണ്ടായിരുന്നു. ടി.കെ. ഇബ്രാഹീം (ടൊറന്‍േറാ), വി.പി. അഹ്മദ് കുട്ടി (കാനഡ), ഒ. അബ്ദുറഹ്മാന്‍, ഒ. അബ്ദുല്ല, പി.കെ. ജമാല്‍ തുടങ്ങിയവരൊക്കെ അദ്ദേഹത്തിന്‍െറ ശിഷ്യരായിരുന്നു. സബാഹ് ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റും കുവൈത്തിലെ സമൂഹിക, സാംസ്കാരികരംഗത്തെ സജീവ സാന്നിധ്യവുമായ ഡോ. അബ്ദുല്‍ ഫത്താഹ് അദ്ദേഹത്തിന്‍െറ പുത്ര
നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.