സുലൈബിയ പച്ചക്കറി മാര്‍ക്കറ്റില്‍ മിന്നല്‍ പരിശോധന; 1272 പേര്‍ പിടിയില്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃത താമസക്കാരെയും കുറ്റവാളികളെയും കണ്ടത്തൊന്‍ വ്യാപക പരിശോധന തുടരുന്നു. ബുധനാഴ്ച ബനീദ് അല്‍ഗാറില്‍ നടന്ന പരിശോധനക്കുശേഷം വ്യാഴാഴ്ച രാവിലെയാണ് രാജ്യത്തെ ഏറ്റവും വലിയ പച്ചക്കറി വിപണന കേന്ദ്രമായ സുലൈബിയ മാര്‍ക്കറ്റില്‍ മിന്നല്‍ റെയ്ഡ് അരങ്ങേറിയത്. ഇന്നലത്തെ റെയ്ഡില്‍ അനധികൃത താമസമുള്‍പ്പെടെ നിയമലംഘനങ്ങള്‍ നടത്തിയ 1272 പേര്‍ പിടിയിലായതായാണ് വിവരം. സ്പോണ്‍സര്‍ മാറി ജോലിചെയ്ത 403 പേര്‍, ഇഖാമ കാലാവധി തീര്‍ന്ന 258 പേര്‍, തൊഴില്‍നിയമം ലംഘിച്ച 70 പേര്‍, ഒളിച്ചോട്ടത്തിന് കേസുള്ള 33 പേര്‍, സിവില്‍ കേസിലുള്‍പ്പെട്ട മൂന്നുപേര്‍, വിവിധ കുറ്റങ്ങളില്‍ പിടികിട്ടാപുള്ളികളായ മൂന്നു പേര്‍ എന്നിങ്ങനെയാണ് പിടിയിലായത്. ഇന്ത്യക്കാരുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് പിടിയിലായവരില്‍ കൂടുതലുമെന്നാണ് പ്രാഥമിക വിവരം. ജലീബിലും അര്‍ദിയ വ്യവസായ മേഖലയിലും ബനീദ് അല്‍ഗാറിലും നടന്ന റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ സുലൈമാന്‍ ഫഹദ് അല്‍ഫഹദ്, പൊതുസുരക്ഷാ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍അലി, ഓപറേഷന്‍സ് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍സായിഗ് തുടങ്ങിയവരാണ് സുലൈബിയയിലും റെയ്ഡിന് നേതൃത്വം നല്‍കിയത്.
ബുധനാഴ്ച ബനീദ് അല്‍ ഗാറില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലും അതിനുമുമ്പ് ജലീബ്, അര്‍ദിയ വ്യവസായ മേഖല എന്നിവിടങ്ങളില്‍ നടന്ന റെയ്ഡുകളിലുമായി 8,000ത്തിലേറെ പേര്‍ പിടിയിലായിട്ടുണ്ട്. വിദേശികള്‍ രാജ്യത്തെ താമസനിയമങ്ങള്‍ പാലിക്കണമെന്നും കാലാവധി തീരുംമുമ്പ് ഇഖാമ പുതുക്കണമെന്നും ആഭ്യന്തര വകുപ്പ് ഓര്‍മിപ്പിച്ചു. ഉടന്‍തന്നെ മറ്റിടങ്ങളിലും സമാന പരിശോധനകള്‍ ഉണ്ടാവുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.