വിനോദസഞ്ചാര മേഖലയില്‍ 10 വര്‍ഷത്തിനകം 30,000 തൊഴിലവസരങ്ങള്‍ –അസി. അണ്ടര്‍ സെക്രട്ടറി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ വിനോദസഞ്ചാര മേഖല കുതിപ്പിന്‍െറ പാതയിലാണെന്നും ഈരംഗത്ത് 10 വര്‍ഷത്തിനകം 30,000 തൊഴിലവസരങ്ങളുണ്ടാവുമെന്നും വാര്‍ത്താവിതരണ മന്ത്രാലയത്തിലെ വിദേശകാര്യ വകുപ്പ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിയും വിനോദസഞ്ചാര വകുപ്പ് ആക്ടിങ് അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറിയുമായ ഫൈസല്‍ അല്‍മുത്ലഖ് പറഞ്ഞു. രാജ്യം എണ്ണയേതര വരുമാന സ്രോതസ്സുകള്‍ തേടുന്ന ഈഘട്ടത്തില്‍ വിനോദസഞ്ചാര മേഖലക്ക് വന്‍ വികസനസാധ്യതയാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജുമൈറ മെസ്സീല ബീച്ച് ഹോട്ടലിലെ ബദരിയ ബാള്‍റൂമില്‍ ആരംഭിച്ച ‘ഹൊറേക കുവൈത്ത് 2016’ കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നുദിവസം നീളുന്ന പ്രദര്‍ശനത്തില്‍ 60ഓളം പ്രമുഖ കമ്പനികളാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.