കുവൈത്തില്‍ നാറ്റോ സെന്‍റര്‍ തുറക്കുന്നു
text_fieldsകുവൈത്ത് സിറ്റി: നോര്‍ത് അത്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) കുവൈത്തില്‍ സെന്‍റര്‍ തുറക്കുന്നു. കുവൈത്ത് കൂടി അംഗമായ നാറ്റോയുടെ ഇസ്തംബൂള്‍ കോഓപറേഷന്‍ ഇനീഷ്യേറ്റീവിന്‍െറ (ഐ.സി.ഐ) ഭാഗമായാണ് സെന്‍റര്‍ സ്ഥാപിക്കുക. പോളണ്ട് തലസ്ഥാനമായ വാഴ്സോയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച തീരുമാനുമണ്ടായത്.
ഗള്‍ഫ് കോഓപറേഷന്‍ കൗണ്‍സിലില്‍ (ജി.സി.സി) രാജ്യങ്ങളും നാറ്റോയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താനായി 2004ല്‍ തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നടന്ന ഉച്ചകോടിയിലാണ് ഐ.സി.ഐ രൂപംകൊണ്ടത്. കുവൈത്തിനെ കൂടാതെ ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. സെന്‍റര്‍ യഥാര്‍ഥ്യമായാല്‍ ഇത്തരത്തില്‍ ഗള്‍ഫിലെ ആദ്യ നാറ്റോ കേന്ദ്രമാവുമിത്. എന്നുമുതല്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് വ്യക്തമല്ല. സെന്‍റര്‍ സൈനിക സ്വഭാവമുള്ളതായിരിക്കില്ളെങ്കിലും നാറ്റോയുടെ സാന്നിധ്യം കുവൈത്തിലുണ്ടാവുന്നത് മേഖലയില്‍ ഗുണം ചെയ്യുമെന്നാണ് അംഗരാജ്യങ്ങളുടെ കണക്കുകൂട്ടല്‍.
വാഴ്സോ ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ പ്രധാന അജണ്ട നാറ്റോയും ജി.സി.സി രാജ്യങ്ങളുമായുള്ള ബന്ധമായിരുന്നു. മേഖലയിലെ പ്രത്യേക സാഹചര്യത്തിന്‍െറ പശ്ചാത്തലത്തില്‍ ഇരുകൂട്ടായ്മകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്‍െറ അനിവാര്യത ചര്‍ച്ചയില്‍ സംബന്ധിച്ചവര്‍ ചൂണ്ടിക്കാട്ടി. ഇതിന്‍െറ കൂടി ഫലമായാണ് നാറ്റോ കേന്ദ്രം കുവൈത്തില്‍ സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ (ഐ.എസ്) പോരാട്ടം ശക്തമാക്കുന്നത് സംബന്ധിച്ചും ഉച്ചകോടിയില്‍ ചര്‍ച്ചയുണ്ടായി. ഐ.എസിനെതിരായ ആഗോളസഖ്യത്തില്‍ നാറ്റോ വഹിക്കുന്ന പങ്ക് വര്‍ധിപ്പിക്കണമെന്ന അഭിപ്രായമുയര്‍ന്നു. സിറിയയിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ജി.സി.സിക്കും ഐ.സി.ഐക്കും ക്രിയാത്മകമായി ഇടപെടാനാവുമെന്നും അഭിപ്രായമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.