Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകഴിഞ്ഞവര്‍ഷം...

കഴിഞ്ഞവര്‍ഷം കോടതികളിലത്തെിയ കേസുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്

text_fields
bookmark_border
കഴിഞ്ഞവര്‍ഷം കോടതികളിലത്തെിയ കേസുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്
cancel
കുവൈത്ത് സിറ്റി: കഴിഞ്ഞവര്‍ഷം രാജ്യത്തെ കോടതികളിലത്തെിയ കേസുകളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. നീതിന്യായ മന്ത്രാലയം തയാറാക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. 
കീഴ്ക്കോടതിയിലും അപ്പീല്‍ കോടതിയിലും സുപ്രീം കോടതിയിലുമത്തെിയ കേസുകളുടെ എണ്ണത്തില്‍ വര്‍ധന പ്രകടമാണ്. 2015ല്‍ രാജ്യത്തെ കീഴ്ക്കോടതികളിലെ സാധാരണ കേസുകള്‍ 2,42,913 ആണ്. മുന്‍വര്‍ഷം ഇത് 1,89,223 ആയിരുന്നു. സിവില്‍ കേസുകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 53,690 എണ്ണമാണ് വര്‍ധിച്ചത്. 28.4 ശതമാനം. 
കോടതികളിലത്തെിയ കൊലപാതകം, മയക്കുമരുന്ന് പോലുള്ള ഗുരുതര കേസുകള്‍ നാലുശതമാനം കൂടി. 2014ല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍റ് കോടതികളില്‍ ഇത്തരത്തിലുള്ള 65,872 കേസുകളാണ് എത്തിയിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷം  246 എണ്ണം കൂടി. അപ്പീല്‍ കോടതികളിലത്തെിയ സിവില്‍, ക്രിമിനല്‍ കേസുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 
കഴിഞ്ഞവര്‍ഷം കീഴ്ക്കോടതി വിധിക്കെതിരെ 1926 അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടു. 53 ശതമാനം അധികമാണിത്. കവര്‍ച്ച, മോഷണം തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 942 കേസുകളാണ് കീഴ്ക്കോടതികളിലത്തെിയത്. ഇതില്‍ എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച കോടതി 365 പേരെ നിരപരാധികളാണെന്നുകണ്ട് വെറുതെ വിടുകയും 618 കേസുകള്‍ നീട്ടിവെക്കുകയുമാണ് ചെയ്തത്. മയക്കുമരുന്ന് കടത്ത്, വില്‍പന, ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 7479 കേസുകളാണ് കഴിഞ്ഞവര്‍ഷം കുറ്റാന്വേഷണ കോടതികളിലത്തെിയത്. 
ഇതില്‍ 884 പേരെ കുറ്റമുക്തരായി പ്രഖ്യാപിച്ച കീഴ്ക്കോടതി 45 പേര്‍ക്ക് വധശിക്ഷയും 132 പ്രതികള്‍ക്ക് ജീവപര്യന്തവും വിധിച്ചു. മയക്കുമരുന്ന് കേസിലെ 13 പ്രതികളെ നല്ലനടപ്പ് കേന്ദ്രങ്ങളിലേക്ക് മാറ്റി. 
അതേസമയം, കരുതിക്കൂട്ടിയുള്ള കൊലപാതകം, വധശ്രമം, ഗൂഢാലോചന തുടങ്ങിയവയുമായി ബന്ധപ്പെട്ട് 928 കേസുകളാണ് ഫയലില്‍ സ്വീകരിച്ചത്. ഇതില്‍ 11 പ്രതികള്‍ക്ക് വധശിക്ഷയും അഞ്ചുപേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. 81 പേരുടെ കാര്യത്തില്‍ വിധി പറയുന്നത് മാറ്റിവെക്കുകയാണ് ചെയ്തത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait court
Next Story