കെഫാക് സോക്കര്‍ ലീഗ്: സോക്കര്‍ കേരളക്ക് കിരീടം
text_fieldsകുവൈത്ത് സിറ്റി: നാലാമത് കെഫാക് സോക്കര്‍ ലീഗ് കിരീടം സോക്കര്‍ കേരളക്ക്. മിശ്രിഫിലെ പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ 3-1ന് സി.എഫ്.സി സാല്‍മിയയെ മറികടന്നാണ് സോക്കര്‍ കേരള രണ്ടാം കിരീടം മാറോടണച്ചത്. കുവൈത്ത് ഇന്ത്യന്‍ ഫുട്ബാള്‍ ലീഗിലും ജേതാക്കളായ സോക്കര്‍ കേരള സീസണിലെ രണ്ട് മേജര്‍ കിരീടങ്ങള്‍ നേടുന്ന ആദ്യ മലയാളി ഫുട്ബാള്‍ ക്ളബ് എന്ന നേട്ടവും കരസ്ഥമാക്കി. ആദ്യപകുതിയില്‍ സാജനാണ് സോക്കര്‍ കേരളക്ക് ലീഡ് നല്‍കിയത്.
ഇടവേളക്കുശേഷം പെനാല്‍റ്റിയിലൂടെ നൗഫല്‍ സി.എഫ്.സി സാല്‍മിയയെ ഒപ്പമത്തെിച്ചു. എന്നാല്‍, പിന്നീട് ജിനീഷ് കുട്ടാപ്പുവിലൂടെ ലീഡ് തിരിച്ചുപിടിച്ച സോക്കര്‍ കേരള കിരീടത്തിലേക്ക് മുന്നേറി. ലൂസേഴ്സ് ഫൈനലില്‍ സ്പാര്‍ക്സ് എഫ്.സിയെ പരാജയപ്പെടുത്തി യങ് ഷൂട്ടേഴ്സ് മൂന്നാം സ്ഥാനം നേടി. മികച്ച കളിക്കാരനും ടോപ് സ്കോററുമായി സോക്കര്‍ കേരളയുടെ ജിനീഷ് കുട്ടാപ്പു, മികച്ച ഗോള്‍കീപ്പറായി സ്പാര്‍ക്സ് എഫ്.സിയുടെ മുബശ്ശിര്‍, മികച്ച ഡിഫന്‍ഡറായി സി.എഫ്.സി സാല്‍മിയയെ ഫസല്‍ എന്നിവരെ തെരഞ്ഞെടുത്തു. എമര്‍ജിങ് പ്ളെയേഴ്സ് ബഹുമതി അഫ്താബ് (സ്പാര്‍ക്സ് എഫ്.സി), ജാവേദ് (അല്‍ ഫൗസ് റൗദ) എന്നിവര്‍ പങ്കിട്ടു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ച എട്ടു ടീമുകളിലെ കളിക്കാര്‍ക്ക് ഒൗട്ട്സ്റ്റാന്‍ഡിങ് പ്ളെയര്‍ അവാര്‍ഡ് നല്‍കി. സാജന്‍ (സോക്കര്‍ കേരള), ഫസല്‍ (സി.എഫ്.സി സല്‍മിയ), അഫ്താബ് (സ്പാര്‍ക്സ് എഫ്.സി), അനസ് കുനിയില്‍ (യങ് ഷൂട്ടേഴ്സ്), വികാസ് (അല്‍ ഫൗസ് റൗദ), സുജിത് (ചാമ്പ്യന്‍സ് എഫ്.സി), രതീഷ് അപ്പുണ്ണി (ബ്ളാസ്റ്റേഴ്സ് എഫ്.സി), ഫാസില്‍ കുന്നന്‍ (മലപ്പുറം ബ്രദേഴ്സ്) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
സമ്മാനവിതരണ ചടങ്ങില്‍ ഷബീര്‍ അഡ്രസ്, മന്‍സൂര്‍ കുന്നത്തേരി, ഗുലാം മുസ്തഫ, ഷബീര്‍ കളത്തിങ്ങല്‍, ഒ.കെ. റസാഖ്, റോബര്‍ട്ട്, സഫറുല്ല, ബേബി നൗഷാദ്, ഫൈസല്‍ കണ്ണൂര്‍, ബിശാറ മുസ്തഫ, പ്രദീപ് കുമാര്‍, റബീഷ്, ബിജു ജോണി, ഷാഹുല്‍, കുര്യന്‍ ചെറിയാന്‍, ഇബ്രാഹിം, ശംസുദ്ദീന്‍, ജോസഫ് കനകന്‍, കലാം അഹ്മദ്, സനിന്‍ (ഗ്രാന്‍റ് ഹൈപ്പര്‍) എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.