ദു$ഖവെള്ളിയുടെ നടുക്കുന്ന ഓര്‍മയില്‍ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഒരു റമദാന്‍ എട്ട് കൂടി കടന്നുപോകുമ്പോള്‍ രാജ്യചരിത്രത്തിലെ കറുത്ത ദിനത്തിന്‍െറ ഓര്‍മയിലാണ് കുവൈത്ത് ജനത. കഴിഞ്ഞ റമദാന്‍ എട്ടിനാണ് സവാബിറിലെ ഇമാം സാദിഖ് മസ്ജിദിലെ ചാവേര്‍ സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരടക്കം 27 പേര്‍ കൊല്ലപ്പെടുകയും 227 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തത്തിന് ചാന്ദ്രമാസപ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലിലാണ് ഭരണകൂടം. ജനങ്ങളാകട്ടെ, ഇനി ഒരു ദുരന്തമുണ്ടാകരുതേ എന്ന പ്രാര്‍ഥനയിലും. കഴിഞ്ഞവര്‍ഷം ജൂണ്‍ 26 വെള്ളിയാഴ്ചയാണ് രാജ്യത്തെയും മേഖലയെയും നടുക്കിയ ചാവേര്‍ സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനത്തെിയവര്‍ക്കിടയില്‍ ചാവേറായി എത്തിയയാള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കുവൈത്തിലെ പ്രധാന ശിയാപള്ളിയായ ഇമാം സാദിഖ് മസ്ജിദ് പശ്ചിമേഷ്യയിലെതന്നെ വലിയ ശിയാപള്ളികളിലൊന്നാണ്. വെള്ളിയാഴ്ചകളില്‍ ഏറെ വിശ്വാസികള്‍ പ്രാര്‍ഥനക്കത്തെുന്ന പള്ളി റമദാനായതിനാല്‍ നിറഞ്ഞുകവിഞ്ഞിരുന്നു. സ്ഫോടനസമയത്ത് രണ്ടായിരത്തോളം പേര്‍ പള്ളിയിലുണ്ടായിരുന്നു. സ്ഫോടനമുണ്ടായി അധികം താമസിയാതെതന്നെ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് സംഭവസ്ഥലം സന്ദര്‍ശിച്ചത് ഏറെ മാതൃകാപരമായ നടപടിയായി. ഏറെക്കാലമായി വിവിധ ജനവിഭാഗങ്ങള്‍ പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കുന്ന രാജ്യത്ത് വിഭാഗീയ സംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ശ്രമം വെച്ചുപൊറിപ്പിക്കില്ളെന്ന് വ്യക്തമാക്കിയ അദ്ദേഹം സ്ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടത്തെുമെന്നും പരമാവധി ശിക്ഷ നല്‍കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണം ഊര്‍ജിതമാക്കിയ സുരക്ഷാവിഭാഗം അതിവേഗം ചാവേറിനെ തിരിച്ചറിയുകയും മറ്റു പ്രതികളെ പിടികൂടുകയും ചെയ്തു. ഫഹദ് സുലൈമാന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ഗബഇ എന്ന സൗദി പൗരനായിരുന്നു ചാവേര്‍. ഏഴു സ്വദേശികള്‍, അഞ്ചു സൗദി പൗരന്മാര്‍, മൂന്നു പാകിസ്താനികള്‍, 13 ബിദുനികള്‍ എന്നിവരടക്കം 29 പ്രതികളാണ് പിടിയിലായത്. സിറിയയിലെ ഐ.എസ് നിരയിലുള്ള സ്വദേശിയായ ഒരു പ്രതിയെ പിടികൂടാനായിട്ടില്ല. സ്ഫോടനമുണ്ടായി ഒരു മാസത്തിനകം കോടതിയില്‍ വിചാരണ തുടങ്ങി. തുടര്‍ന്ന് നിരവധി സിറ്റിങ്ങുകള്‍ക്കുശേഷം ഏഴു പേര്‍ക്ക് വധശിക്ഷ വിധിക്കുകയും എട്ടു പ്രതികളെ രണ്ടു മുതല്‍ 15 വര്‍ഷംവരെ തടവിന് ശിക്ഷിക്കുകയും 14 പേരെ തെളിവുകള്‍ ഇല്ളെന്ന് കണ്ട് വെറുതെവിടുകയും ചെയ്തു. ഒടുവില്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ പരിഗണനക്കത്തെിയ കേസില്‍ ഒന്നാം പ്രതിയുടെ വധശിക്ഷ ശരിവെച്ചപ്പോള്‍ ഒമ്പതാം പ്രതിയുടെ വധശിക്ഷ, 15 വര്‍ഷത്തെ തടവുശിക്ഷയാക്കി കുറച്ച അപ്പീല്‍ കോടതിയുടെ നടപടിയും ശരിവെച്ചു. വധശിക്ഷ വിധിക്കപ്പെട്ട രണ്ടു മുതല്‍ ആറു വരെ പ്രതികള്‍ സ്ഥലത്തില്ലാത്തതിനാല്‍ അവരുടെ അപ്പീല്‍ പരിഗണിച്ചില്ല. അതോടെ അവരുടെ വധശിക്ഷയും നിലനില്‍ക്കുന്നു. ഇനി അമീറിന്‍െറ അനുമതികൂടി ലഭിച്ചാല്‍ വധശിക്ഷ നടപ്പാക്കും. ശിയാവിഭാഗത്തിന്‍െറ പ്രമുഖ പള്ളിയില്‍ സ്ഫോടനമുണ്ടായി നിരവധി പേര്‍ മരിക്കുകയും അതിന് പിന്നില്‍ സുന്നി തീവ്രവാദ സംഘങ്ങളാണ് എന്ന് വ്യക്തമാവുകയും ചെയ്തിട്ടും രാജ്യത്ത് വിഭാഗീയ സംഘട്ടനങ്ങളോ തുടര്‍പ്രശ്നങ്ങളോ ഉണ്ടാകാതെ നോക്കാന്‍ ഭരണകൂടത്തിനായി. സുരക്ഷ കര്‍ശനമാക്കിയതിനൊപ്പം ശിയാവിഭാഗത്തിന് ആശ്വാസം നല്‍കുന്ന നടപടികള്‍ക്ക് അമീര്‍ തന്നെ നേരിട്ട് നേതൃത്വം വഹിച്ചത് മികച്ച പ്രതികരണമുണ്ടാക്കി. രാജ്യത്തെ പ്രമുഖ സുന്നി പള്ളിയായ മസ്ജിദുല്‍ കബീറില്‍ സുന്നി-ശിയ സംയുക്ത ജുമുഅ സംഘടിപ്പിച്ചത് രാജ്യചരിത്രത്തില്‍തന്നെ തുല്യതയില്ലാത്ത മാതൃകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനമര്‍പ്പിക്കാന്‍ മൂന്നു ദിവസം മസ്ജിദുല്‍ കബീറില്‍ അവസരമൊരുക്കുകയും ചെയ്തു. രാജ്യത്തെ നടുക്കിയ ദുരന്തത്തിന്‍െറ ചാന്ദ്രമാസ വാര്‍ഷികം പിന്നിടുമ്പോള്‍ ഇത്തരത്തില്‍ ഇനിയൊരു സംഭവം ഉണ്ടാവരുതേ എന്ന പ്രാര്‍ഥനയിലാണ് സ്വദേശികളും വിദേശികളുമടങ്ങുന്ന കുവൈത്ത് ജനത. സാഹോദര്യവും സഹിഷ്ണുതയും കളിയാടുന്ന രാജ്യമായി കുവൈത്ത് ഇനിയും തുടരും എന്ന പ്രതീക്ഷയില്‍ ദുരന്തസ്മരണ പിന്നിടുകയാ ണവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.