പൊതുമേഖലയില്‍ വിദേശികളെ നിയമിക്കരുതെന്ന് സിവില്‍ സര്‍വിസ് കമീഷന്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി പൊതുമേഖലയില്‍ വിദേശികളെ നിയമിക്കരുതെന്ന് സിവില്‍ സര്‍വിസ് കമീഷന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഉടന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അയക്കാന്‍ കമീഷന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പൊതുമേഖലയില്‍ വിദേശികളെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇത് എല്ലാ രാജ്യക്കാര്‍ക്കും ബാധകമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. അനിവാര്യഘട്ടത്തില്‍ ഒൗട്ട്സോഴ്സിങ് സംവിധാനം ഉപയോഗപ്പെടുത്താനാണ് കമീഷന്‍ നിര്‍ദേശിക്കുന്നത്. ഇതാവുമ്പോള്‍ സ്ഥിരം നിയമനത്തിലെ പോലെ മറ്റു അനുകൂല്യങ്ങള്‍ നല്‍കേണ്ടിവരില്ളെന്നും സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയുണ്ടാവില്ളെന്നുമാണ് സിവില്‍ സര്‍വിസ് കമീഷന്‍െറ കണക്കുകൂട്ടല്‍. വിദേശികളുടെ സഹായം ആവശ്യമാണെന്ന് കാണിച്ച് മന്ത്രിയില്‍നിന്ന് കത്ത് വാങ്ങിയാല്‍ മാത്രമേ ഇങ്ങനെ ഒൗട്ട്സോഴ്സ് ചെയ്യാന്‍ അനുവദിക്കാവൂ എന്നും കമീഷന്‍ നിര്‍ദേശത്തിലുണ്ട്. പുതിയ സര്‍ക്കുലര്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ എത്തുന്നതോടെ ഈ വിഷയത്തില്‍ നേരത്തേ ഇറക്കിയ സര്‍ക്കുലറുകളെല്ലാം അപ്രസക്തമാവുമെന്നും സിവില്‍ സര്‍വിസ് കമീഷനുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്തെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രിസഭ നിയോഗിച്ച പ്രത്യേക സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നീക്കം. പൊതുമേഖലയില്‍ പരമാവധി വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം തുറക്കുക എന്നതിലൂന്നിയാണ് സമിതിയുടെ തീരുമാനം. നേരത്തേ, 2016-2017 സാമ്പത്തിക വര്‍ഷത്തിന്‍െറ തുടക്കത്തില്‍ നിലവിലുള്ള വിദേശി തൊഴിലാളികളില്‍ 30 ശതമാനത്തെയെങ്കിലും ഒഴിവാക്കി തല്‍സ്ഥാനത്ത് സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന രീതിയിലുള്ള സംവിധാനമൊരുക്കാന്‍ തൊഴില്‍ മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ ഒഴിവാക്കാവുന്ന വിദേശികളുടെ പട്ടിക എത്രയും പെട്ടെന്ന് തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കാനും തൊഴില്‍ മന്ത്രി ഹിന്ദ് അസ്സബീഹ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ ജീവനക്കാരുടെ എണ്ണവും തസ്തികയും സംബന്ധിച്ച കണക്കെടുത്ത് സിവില്‍ സര്‍വിസ് കമീഷന് കൈമാറാന്‍ അടുത്തിടെ വിവിധ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ സ്ഥാപനങ്ങളോടും മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. വിദേശികളെ കഴിയാവുന്നത്ര ഒഴിവാക്കി തല്‍സ്ഥാനത്ത് സ്വദേശി യുവാക്കളെ നിയമിക്കുന്നതിന് സമീപഭാവിയില്‍ ഊന്നല്‍ നല്‍കുന്നതിനുവേണ്ടിയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.