സ്വകാര്യ സ്കൂള്‍ ഫീസ് വര്‍ധന അടുത്ത രണ്ട് അധ്യയനവര്‍ഷം മൂന്നുശതമാനം മാത്രം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ ട്യൂഷന്‍ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമമായി. 20162017, 20172018 അധ്യയന വര്‍ഷങ്ങളില്‍ സ്വകാര്യ സ്കൂളുകളിലെ ട്യൂഷന്‍ ഫീസില്‍ പരമാവധി മൂന്നു ശതമാനം വര്‍ധന മാത്രമേ വരുത്താവൂ എന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ഈസ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണിത്.
ഇന്ത്യന്‍ വിദ്യാലയങ്ങളടക്കമുള്ള രാജ്യത്തെ എല്ലാ സ്വകാര്യ സ്കൂളുകള്‍ക്കും ഇത് ബാധകമാവും. ഫീസ് വര്‍ധന മൂന്നുശതമാനത്തില്‍ പരിമിതപ്പെടുത്തുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നുവെങ്കിലും അടുത്ത രണ്ട് അധ്യയനവര്‍ഷങ്ങളിലേക്ക് ഇത് ബാധകമാക്കിയത് അപ്രതീക്ഷിത നീക്കമായി. 20162017, 20172018 അധ്യയനവര്‍ഷങ്ങള്‍ കഴിഞ്ഞശേഷം ഇക്കാര്യത്തില്‍ പുനരാലോചന നടത്തി കൂടുതല്‍ വര്‍ധന വരുത്തുന്ന കാര്യം പരിഗണിക്കാമെന്നും ഉത്തരവിലുണ്ട്. ഓരോവര്‍ഷവും വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ഫീസില്‍ മൂന്നുശതമാനത്തില്‍ കൂടാതെ വര്‍ധന വരുത്താന്‍ സ്വകാര്യ സ്കൂള്‍ അധികൃതര്‍ക്ക് മന്ത്രാലയം നേരത്തേതന്നെ അനുമതി നല്‍കിയിട്ടുള്ളതാണ്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലെ അധിക ചെലവും അധ്യാപകരുടെ ശമ്പളവര്‍ധനയുമുള്‍പ്പെടെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇതില്‍ കൂടുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു സ്വകാര്യ സ്കൂള്‍ മാനേജുമെന്‍റുകളുടെ ആവശ്യം. വിഷയം പാര്‍ലമെന്‍റിലും ചര്‍ച്ചയായതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ രാജ്യത്തെ സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ട പുതിയ നിയമനിര്‍മാണം ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ നിര്‍ദേശം സമര്‍പ്പിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം സമര്‍പ്പിച്ച കരടുനിര്‍ദേശം പഠിച്ച പാര്‍ലമെന്‍റിലെ വിദ്യാഭ്യാസസാംസ്കാരിക സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലയം മൂന്നു ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കേണ്ടതില്ളെന്ന തീരുമാനത്തിലത്തെിയത്. എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള ഒൗദ്യോഗിക തീരുമാനമുണ്ടാവുന്നതിനുമുമ്പുതന്നെ ചില സ്വകാര്യസ്കൂളുകള്‍ വിദ്യാര്‍ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കിയത് വിവാദമായിരുന്നു. രക്ഷിതാക്കളില്‍നിന്ന് പരാതികള്‍ ഉയര്‍ന്നപ്പോള്‍ സ്വകാര്യസ്കൂളുകളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള അനുമതി നിര്‍ത്തിവെച്ചതായി മന്ത്രാലയം വ്യക്തമാക്കി. അധിക ഫീസ് ഈടാക്കിയവര്‍ക്ക് അത് തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രാലയം നിയമം ലംഘിക്കുന്ന സ്കൂളുകളുടെ ലൈസന്‍സ് മരവിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ഇതോടൊപ്പം, രാജ്യത്തിനുവേണ്ടി സൈനിക, പൊലീസ് സേവനം നടത്തിയ ബിദൂനികളുടെ മക്കള്‍ക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശം നല്‍കിക്കൊണ്ടുള്ള ഉത്തരവും മന്ത്രി പുറപ്പെടുവിച്ചു.
ഈ രണ്ട് ഉത്തരവുകളും 20162017 അധ്യയനവര്‍ഷം മുതല്‍ പ്രാബല്യത്തില്‍വരുന്നതും അതോടെ, മുന്‍കാലങ്ങളില്‍ ഇതുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ ഉത്തരവുകളും ദുര്‍ബലമാകുന്നതുമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.