സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധനക്ക് അനുമതി നല്‍കിയിട്ടില്ല –വിദ്യാഭ്യാസ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശി, വിദേശി സ്വകാര്യ സ്കൂളുകളില്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ളെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹൈത്തം അല്‍ അസരി വ്യക്തമാക്കി. പാര്‍ലമെന്‍റിലെ സാംസ്കാരിക, വിദ്യാഭ്യാസ സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയതാണ് അദ്ദേഹം ഇക്കാര്യം.
സ്വകാര്യ സ്കൂളുകളിലെ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക പാര്‍ലമെന്‍ററി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നല്ലാതെ അക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. സമിതിയില്‍ ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുണ്ട്. എന്നാല്‍, തീരുമാനമൊന്നുമായിട്ടില്ല. രക്ഷിതാക്കളുടെയും സ്കൂള്‍ മാനേജ്മെന്‍റ് പ്രതിനിധികളുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം പാര്‍ലമെന്‍റ് സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂവെന്നും ഹൈത്തം അല്‍അസരി കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും സ്വകാര്യ സ്കൂളുകള്‍ അനധികൃതമായി വിദ്യാര്‍ഥികളില്‍നിന്ന് വര്‍ധിപ്പിച്ച ഫീസ് വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കണം. ഇതിന് തയാറാവാത്ത സ്കൂളുകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡോ. ഹൈത്തം മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ ചില സ്വകാര്യ സ്കൂളുകള്‍ ഫീസ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ചയായിരുന്നു. എം.പിമാരായ ഖലീല്‍ അബ്ദുല്ല, സാലിഹ് അല്‍ ആഷൂര്‍, ഹംദാന്‍ അല്‍ ആസ്മി, അബ്ദുല്ല അല്‍ തുജൈരി, റൗദാന്‍ അല്‍ റൗദാന്‍ തുടങ്ങിയവര്‍ ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും കര്‍ശന നിലപാട് സ്വീകരിക്കാത്ത വിദ്യാഭ്യാസമന്ത്രിയെ കുറ്റപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ലമെന്‍റിലെ സാംസ്കാരിക, വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
2009-10 അധ്യയന വര്‍ഷം നടപ്പായ ഫീസ് വര്‍ധനയുടെ കാലാവധി 2013-2014 അധ്യയന വര്‍ഷത്തോടെ അവസാനിച്ചതിനെ തുടര്‍ന്ന് 2014 നവംബറില്‍ പുതുക്കിയ നിരക്കിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. 2014-2015 അധ്യയന വര്‍ഷത്തിന്‍െറ അവസാന ഘട്ടത്തിലായതിനാല്‍ ചില സ്കൂളുകള്‍ അന്ന് ഫീസ് കൂട്ടിയില്ളെങ്കിലും മറ്റു ചില സ്കൂളുകള്‍ അവസാന ടേമില്‍ പുതുക്കിയ ഫീസ് അടക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
മുഴുവന്‍ ഫീസും ഒന്നിച്ച് അടച്ചവര്‍ വരെ വ്യത്യാസം വരുന്ന തുക അടക്കണമെന്നായിരുന്നു നിര്‍ദേശം. അന്ന് ഫീസ് കൂട്ടാത്തവര്‍ നടപ്പ് അധ്യയനവര്‍ഷം തുടക്കത്തിലും ഫീസ് വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് 2015-16 അധ്യയന വര്‍ഷം ഫീസ് വര്‍ധന പാടില്ളെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കിയതും 2016-17 അധ്യയന വര്‍ഷം മുതലുള്ള ഫീസ് നിരക്ക് നിശ്ചയിക്കുന്നതിനായി സമിതിയെ നിയോഗിച്ചതും.
ഈ സമിതി വര്‍ഷത്തില്‍ അഞ്ചു ശതമാനം ഫീസ് വര്‍ധിപ്പിക്കാമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും മന്ത്രാലയം ഇത് അംഗീകരിച്ച് തീരുമാനമെടുത്തിട്ടില്ളെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.