ഹിസ്ബുല്ലയെ കുവൈത്ത് ഭീകരസംഘടനയായി പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: ലബനാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിയാസംഘം ഹിസ്ബുല്ലയെ കുവൈത്തും ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു.
ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹാണ് ജി.സി.സി തീരുമാനപ്രകാരം ഹിസ്ബുല്ലയെ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയതെന്ന് വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാന്‍ അല്‍ജാറുല്ല അറിയിച്ചു. ഇതനുസരിച്ച് ഹിസ്ബുല്ലയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതും സംഘടനക്ക് സാമ്പത്തികവും നയപരമായ പിന്തുണയും സഹായവും നല്‍കുന്നതും കുറ്റകരമായി കാണുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹിസ്ബുല്ലയെ ഭീകരവാദ പട്ടികയിലുള്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനമെടുത്തത് ജി.സി.സി തലത്തിലാണ്. കുവൈത്ത് ജി.സി.സിയിലെ അവിഭാജ്യഘടകമായതിനാല്‍ ഇക്കാര്യത്തില്‍ ജി.സി.സി തീരുമാനങ്ങള്‍ മാനിക്കാന്‍ കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് ജാറുല്ല വ്യക്തമാക്കി. വിലക്ക് ലംഘിച്ച് ഹിസ്ബുല്ലക്ക് സഹായ സഹകരണങ്ങള്‍ നല്‍കുന്നവരെ കണ്ടത്തൊന്‍ നിരീക്ഷണം ശക്തമാക്കും. സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഹിസ്ബുല്ല ബന്ധത്തിന്‍െറ പേരില്‍ പിടികൂടപ്പെടുന്നവരെ ശക്തമായ നിയമനടപടികള്‍ക്ക് വിധേയമാക്കും. ഒരു ഒൗദ്യോഗിക ചടങ്ങിനുശേഷം പത്രക്കാരുടെ ചോദ്യത്തിന് ഉത്തരമായി ജാറുല്ല വെളിപ്പെടുത്തി.
ഹിസ്ബുല്ലയെ ഭീകരവാദ സംഘടനകളുടെ ഗണത്തില്‍ പെടുത്തുന്നതില്‍ ജി.സി.സിയില്‍ ഏകാഭിപ്രായമാണുണ്ടായതെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. അതിനിടെ, ലബനാനില്‍ മൂന്ന് കുവൈത്തികള്‍ തുടര്‍ച്ചയായി കൊല്ലപ്പെട്ട സംഭവങ്ങളുണ്ടായതിനാല്‍ അവിടേക്കുള്ള യാത്ര നിര്‍ത്തിവെക്കാന്‍ സ്വദേശികള്‍ തയാറാവണമെന്ന് ജാറുല്ല കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.