Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യന്‍ കമ്യൂണിറ്റി...

ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍  പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് 

text_fields
bookmark_border

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ (ഐ.സി.എസ്.കെ) പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാക്കി സ്പോണ്‍സറുടെ ഇടപെടല്‍. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സ്പോണ്‍സര്‍ ഹസീം അല്‍ ഈസ സ്കൂളിന്‍െറ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ഭരണസമിതി (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്) മരവിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ബോര്‍ഡ് റൂം അടച്ചുപൂട്ടുകയും ചെയ്തു. എന്നാല്‍, ഉടമയാണെങ്കിലും കരാര്‍ പ്രകാരം സ്കൂളിന്‍െറ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ സ്പോണ്‍സര്‍ക്ക് അവകാശമില്ളെന്നും സ്കൂള്‍ പ്രവര്‍ത്തനം സാധാരണപോലെ നടക്കുമെന്നുമാണ് ബോര്‍ഡ് തലപ്പത്തുള്ളവര്‍ വ്യക്തമാക്കുന്നത്. 
ഭരണസമിതിക്കെതിരെ പൊതുസമൂഹത്തില്‍നിന്നും ബോര്‍ഡിലെതന്നെ ചില അംഗങ്ങളില്‍നിന്നുമുയര്‍ന്ന വ്യാപകമായ പരാതികളെ തുടര്‍ന്നാണ് പ്രവര്‍ത്തനം മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സ്പോണ്‍സറുടെ വിശദീകരണം. ഭരണസമിതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ബോര്‍ഡിന്‍െറ പ്രവര്‍ത്തനങ്ങള്‍  മരവിപ്പിക്കുന്നതായും അറിയിച്ച് സപോണ്‍സര്‍ ഭരണസമിതി ചെയര്‍മാന്‍ എസ്.കെ. വാധ്വാന് കത്ത് കൈമാറിയിരുന്നു. ഇത് അംഗീകരിക്കാനാവില്ളെന്ന് ചെയര്‍മാന്‍ മറുപടി നല്‍കിയതോടെ വ്യാഴാഴ്ച സ്പോണ്‍സര്‍ സ്കൂളിലത്തെി ബോര്‍ഡ് റൂം അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍, സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍  കുവൈത്ത് സര്‍ക്കാര്‍ മഹ്ബൂലയില്‍ അനുവദിച്ച സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശത്തെ ചൊല്ലി ഭരണസമിതിയും സ്പോണ്‍സറും തമ്മിലുണ്ടായ തര്‍ക്കമാണ്  ഇത്തരമൊരു നീക്കത്തിന് കാരണം എന്നാണ് ഭരണസമിതി തലപ്പത്തുള്ളവര്‍ പറയുന്നത്. ഈ ആവശ്യം ഭരണസമിതി അംഗീകരിക്കാത്തതാണ് സ്പോണ്‍സറെ ചൊടിപ്പിച്ചതെന്നാണ് മനസ്സിലാവുന്നതെന്ന് ഭരണസമിതി സെക്രട്ടറി വിജയന്‍ കാരയില്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വാര്‍ധക്യസഹജമായ പ്രയാസങ്ങളുള്ളതിനാല്‍ സ്പോണ്‍സര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയ മകന്‍െറ ഇടപെടലുകളാണ് കാര്യങ്ങള്‍ വഷളാക്കിയത്. സ്കൂള്‍ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി ഭരണസമിതിയിലെ തന്നെ ചില അംഗങ്ങള്‍ ഇയാളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു -സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 
വിഷയത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ ഇടപെട്ടിട്ടുണ്ടെന്നും ഉടന്‍ പരിഹാരമുണ്ടാവുമെന്നും അറിയിച്ച അദ്ദേഹം പ്രശ്നം സ്കൂളിന്‍െറ ദൈനംദിന അക്കാദമിക പ്രവര്‍ത്തനങ്ങളെ ബാധിക്കില്ളെന്ന് വ്യക്തമാക്കി. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുസ്വത്തായി കണക്കാക്കപ്പെട്ടിരുന്ന കമ്യൂണിറ്റി സ്കൂളിന്‍െറ ഭരണവുമായി ബന്ധപ്പെട്ട് നേരത്തേയും പലതരത്തിലുള്ള വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. 
കാലാവധി കഴിഞ്ഞിട്ടും പല കാരണങ്ങള്‍ പറഞ്ഞ് ഭരണത്തില്‍ തുടരുകയും ഭരണസമിതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന് ഭരണസമിതി അംഗങ്ങളടക്കം ആരോപണം ഉയര്‍ത്തിയിരുന്നു. 25 ലക്ഷം ദീനാറോളം ബാങ്ക് ബാലന്‍സുള്ള സ്കൂളിന്‍െറ പേരില്‍ പലവിധ സാമ്പത്തിക ക്രമക്കേടുകളും നടക്കുന്നതായി ഭരണസമിതി അംഗങ്ങള്‍ക്കും തലപ്പത്തുള്ളവര്‍ക്കുമെതിരെ ആരോപണം ഉയരുകയും സ്കൂള്‍ ഭരണത്തില്‍ എംബസി നേരിട്ട് ഇടപെടണം എന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി രാഷ്ട്രപതിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സ്കൂള്‍ ഭരണവും പ്രവര്‍ത്തനവും നിയന്ത്രിച്ചിരുന്ന ഭരണസമിതിയുടെ കാര്യത്തില്‍ നേരത്തേ സ്പോണ്‍സര്‍ ഇടപെടാറുണ്ടയിരുന്നില്ല. എന്നാല്‍, ഭരണസമിതിയുടെ തലപ്പത്തുണ്ടായിരുന്നവര്‍തന്നെ തങ്ങളുടെ താല്‍പര്യസംരക്ഷണത്തിന്‍െറ ഭാഗമായി അടുത്തിടെ സ്പോണ്‍സറെ യോഗത്തിലടക്കം കൊണ്ടുവരുകയും പ്രവര്‍ത്തനത്തില്‍ ഇടപെടുവിക്കുകയും ചെയ്തുതുടങ്ങുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഭരണസമിതിക്ക് തന്നെ തിരിച്ചടിയായത്. സ്കൂള്‍ നടത്തിപ്പില്‍ സ്പോണ്‍സര്‍ നേരിട്ട് ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചതോടെ ഭരണസമിതി പ്രതിരോധത്തിലായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICSK
Next Story