കെ.കെ.എം.എ 15ാം വാര്‍ഷിക ആഘോഷത്തിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ (കെ.കെ.എം.എ)15ാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സുഭാശിഷ് ഗോള്‍ഡര്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഷികത്തോടനുബന്ധിച്ച് രണ്ടുകോടി രൂപയുടെ ജീവകാരുണ്യ പദ്ധതികള്‍ പ്രഖ്യാപിച്ചു. കണ്ണൂരില്‍ സജ്ജമാവുന്ന ഇ.ഡി.സിയുടെ പ്രഖ്യാപനം വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഫത്താഹ് തയ്യില്‍ നടത്തി. ഭവന നിര്‍മാണ പദ്ധതി പ്രസിഡന്‍റ് ഇബ്രാഹീം കുന്നിലിന് വീടിന്‍െറ മാതൃക നല്‍കി മലയില്‍ മൂസക്കോയയും സൗജന്യ ഡയാലിസിസ് പദ്ധതി ജനറല്‍ സെക്രട്ടറി കെ. ബഷീറിന് നല്‍കി അല്‍അഹ്ലി ബാങ്ക് സീനിയര്‍ കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ രാജന്‍ റാവുത്തറും കുടിവെള്ള പദ്ധതി വര്‍ക്കിങ് പ്രസിഡന്‍റ് കെ.സി. റഫീഖിന് നല്‍കി ഇക്വേറ്റ് കോര്‍പറേറ്റ് കസ്റ്റമര്‍ ലീഡര്‍ ഖുലൂദ് അല്‍ഫീലിയും സ്വയം തൊഴില്‍ പദ്ധതി സി.എഫ്.ഒ അലിമാത്രക്ക് നല്‍കി നാസര്‍ അല്‍സായര്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഹിലാലും ഉന്നത വിദ്യാഭ്യാസ പദ്ധതി ഫിനാന്‍സ് കണ്‍ട്രോളര്‍ സയ്യിദ് റഫീഖിന് നല്‍കി ഫ്രണ്ട്ലൈന്‍ ലോജിസ്റ്റിക്സ് റീജനല്‍ ഡയറക്ടര്‍ ബി.പി. നാസറും പ്രഖ്യാപിച്ചു. പോയകാല പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ഹ്രസ്വചിത്രം ‘മണല്‍ചിത്രം’ ചെയര്‍മാന്‍ പി.കെ. അക്ബര്‍ സിദ്ദീഖ് പ്രകാശനം ചെയ്തു.
വര്‍ക്കിങ് പ്രസിഡന്‍റ് എ.പി. അബ്ദുസ്സലാം ഡോക്യുമെന്‍ററിയുടെ ആമുഖം നിര്‍വഹിച്ചു. 15ാം വാര്‍ഷിക ലോഗോ കുവൈത്ത് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ഫോര്‍ ലീഗല്‍ എയ്ഡ് എം.ഡി മിശാരി അല്‍ഗസാലി പ്രകാശനം ചെയ്തു. ഫാമിലി ക്ളബിന്‍െറ ലോഗോ ബി.ഇ.സി ജനറല്‍ മാനേജര്‍ മാത്യു വര്‍ഗീസ് പ്രകാശനം ചെയ്തു. ഇന്ത്യന്‍ ബ്ളഡ് ഡോണേഴ്സ് ഫോറം വെബ്സൈറ്റ് ലോഞ്ചിങ് മലബാര്‍ ഗോള്‍ഡ് സോണല്‍ ഹെഡ് അഫ്സല്‍ ഖാന്‍ നിര്‍വഹിച്ചു.
ഗര്‍ഷോം യുവപ്രവാസി അവാര്‍ഡ് ജേതാവ് ഹംസ പയ്യന്നൂരിനുള്ള മെമന്‍േറാ സഗീര്‍ തൃക്കരിപ്പൂരും ജോലിയാവശ്യാര്‍ഥം ദുബൈയിലേക്ക് പോകുന്ന വൈസ് പ്രസിഡന്‍റ് എസ്.എം. ബഷീറിനുള്ളത് ഇബ്രാഹിം കുന്നിലും വാര്‍ഷികലോഗോ ഡിസൈന്‍ ചെയ്ത ജാഫര്‍ സാലിക്ക് എം.ടി. മുഹമ്മദും വീടിന്‍െറ മാതൃക രൂപകല്‍പന ചെയ്ത അബ്ദുല്‍ റാഷിദിന് സുരേഷ് മാത്തൂരും വിതരണം ചെയ്തു. ഫൈസല്‍ മഞ്ചേരി, അബ്ദുല്‍ ഗഫൂര്‍ വയനാട്, എസ്.എ. ലബ്ബ, സത്താര്‍ കുന്നില്‍, ശരീഫ് താമരശ്ശേരി എന്നിവര്‍ സംസാരിച്ചു. കെ.ടി.പി. അബ്ദുറഹ്മാന്‍, ഹംസ മേലക്കണ്ടി, എബി വാരിക്കാട്, ബാബുജി ബത്തേരി, ഫാറൂഖ് ഹമദാനി എന്നിവര്‍ സംബന്ധിച്ചു. ശിഫാസ് ഖിറാഅത്ത് നടത്തി. കുട്ടികളുടെ ഒപ്പനയും വിനായക് വര്‍മയുടെ മാപ്പിളപ്പാട്ടും അരങ്ങേറി. ജനറല്‍ കണ്‍വീനര്‍ എന്‍.എ. മുനീര്‍ സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി അലിക്കുട്ടി ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.