ഒരു കുട്ടിക്ക് ഒരു വാഹനം എന്നാണെങ്കില്‍ തിരക്ക് കുറയില്ല –ഡോ. ബദര്‍ അല്‍ മതര്‍
text_fieldsകുവൈത്ത് സിറ്റി: സ്കൂളില്‍ പോവുന്ന ഒരുകുട്ടിക്ക് ഒരുവാഹനം എന്ന അവസ്ഥ തുടര്‍ന്നാല്‍ നിരത്തുകളില്‍ തിരക്ക് കുറയില്ളെന്ന് കുവൈത്ത് റോഡ് സുരക്ഷ മേധാവി ഡോ. ബദര്‍ അല്‍ മതര്‍ പറഞ്ഞു. ഒരുപാട് ആളുകള്‍ക്ക് ഒരുമിച്ച് യാത്രചെയ്യാന്‍ സാധിക്കുന്ന ബസ് പോലുള്ള സൗകര്യം ഏര്‍പ്പെടുത്തുക മാത്രമാണ് വഴി.
ഈ യാത്രാ സംസ്കാരം നിലനില്‍ക്കുന്ന കാലത്തോളം രാജ്യത്ത് ഗതാഗത കുരുക്കിന് ഒരു പരിഹാരവും കണ്ടത്തൊന്‍ സാധിക്കില്ളെന്ന് മതര്‍ വ്യക്തമാക്കി. അതേസമയം, പൊങ്ങച്ച പ്രകടനം മാറ്റിവെച്ച് എല്ലാവരും വിട്ടുവീഴ്ച കാണിക്കാന്‍ തയാറായാല്‍ ഈ പ്രശ്നത്തിന് ഏറക്കുറെ പരിഹാരം കണ്ടത്തൊന്‍ കഴിയും. രാവിലെ സ്കൂളിലേക്ക് മക്കളെ കൊണ്ടുവിടാനും തിരിച്ച് വീട്ടിലത്തെിക്കാനും സ്വദേശി വീടുകളില്‍നിന്ന് നൂറുകണക്കിന് വാഹനങ്ങള്‍ ഒരുമിച്ച് റോഡിലിറങ്ങുന്നതാണ് അധ്യയന കാലത്ത് വാഹനത്തിരക്ക് കൂടാന്‍ കാരണം.
വിവിധ ഇടങ്ങളില്‍ പഠിക്കുന്ന മക്കളെ കൊണ്ടുവിടാന്‍ ഒരു വീട്ടില്‍നിന്നുതന്നെ ഒരേ സമയം നിരവധി വാഹനങ്ങള്‍ പുറപ്പെടുന്ന സാഹചര്യവുമുണ്ട്. തങ്ങളുടെ മക്കളെ അവനവന്‍ സ്കൂളിലത്തെിക്കുന്നതിന് പകരം ഒരു വിദ്യാലയത്തിലേക്കുള്ള വിദ്യാര്‍ഥികളെ വീടുകളില്‍നിന്ന് ഒരുമിച്ച് ബസുകളില്‍ കയറ്റി സ്കൂളിലത്തെിക്കാനുള്ള സംവിധാനം ഫലപ്രദമായി നടപ്പാക്കണം.
രാവിലെ ഓഫിസുകളിലേക്ക് പോകുന്ന ജീവനക്കാര്‍ക്കും ഈ സംവിധാനം നടപ്പാക്കാം. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് അന്തസ്സിന് ഒരു കുറവും വരുത്തില്ളെന്നും ഡോ. ബദര്‍ അല്‍ മതര്‍ കൂട്ടിച്ചേര്‍ത്തു. മധ്യവേനല്‍ അവധിക്കുശേഷം നാളെ മുതല്‍ അറബിക് സ്കൂളുകള്‍കൂടി പ്രവര്‍ത്തിച്ചുതുടങ്ങുന്നതോടെ രാജ്യത്തിന്‍െറ പാതകള്‍ വീണ്ടും രൂക്ഷമായ ഗതാഗത കുരുക്കിന് വേദിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.