മതതീവ്രതക്കും ഭീകരതക്കുമെതിരെ കെ.ഐ.ജി ഫര്‍വാനിയ ഏരിയ സെമിനാര്‍
text_fieldsകുവൈത്ത് സിറ്റി: ‘മതതീവ്രതക്കും ഭീകരതക്കുമെതിരെ’ എന്ന തലക്കെട്ടില്‍ കെ.ഐ.ജി കുവൈത്ത് നടത്തിവരുന്ന കാമ്പയിനിന്‍െറ ഭാഗമായി ഫര്‍വാനിയ ഏരിയ സെമിനാര്‍ സംഘടിപ്പിച്ചു. ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ‘ഭീകരത, ഇസ്ലാമോഫോബിയ’ വിഷയത്തില്‍ ഐവ പ്രസിഡന്‍റ് മെഹ്ബൂബ അനീസ് പ്രഭാഷണം നടത്തി. ഭീകരരുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ സാന്നിധ്യം എല്ലാ സമൂഹത്തിലും ഭീഷണിയാണെന്നും എന്നാല്‍, ഭരണകൂടങ്ങള്‍ ഇഷ്ടമില്ലത്തവര്‍ക്കെതിരെ പ്രയോഗിക്കുന്ന ആയുധമായി ‘ഭീകരത’ മാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ആഗോളതലത്തില്‍ സാമ്രാജ്യത്വത്തിന്‍െറ സ്പോണ്‍സര്‍ഷിപ്പില്‍ നടക്കുന്ന ഇസ്ലാം ഭീതിയുടെ പ്രചാരകരായി ഭരണകൂടങ്ങളും മീഡിയകളും മാറുന്നതായും അവര്‍ പറഞ്ഞു. ‘ആത്മീയ തീവ്രത’ എന്ന വിഷയത്തില്‍ കെ.ഐ.ജി വൈസ് പ്രസിഡന്‍റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ പ്രഭാഷണം നടത്തി. ആത്മീയതയുടെ മറവില്‍ ഖുര്‍ആനിനും സുന്നത്തിനും നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത് ആശാസ്യമല്ളെന്നും, ഇങ്ങനെ ഇസ്ലാമിനെ സമൂഹത്തില്‍ തെറ്റായി പ്രതിനിധാനം ചെയ്യുന്നത് മുസ്ലിം സമൂഹത്തിന് വലിയ ദോഷംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ‘കര്‍മശാസ്ത്ര തീവ്രത’ എന്ന വിഷത്തില്‍ പ്രസിഡന്‍റ് ഫൈസല്‍ മഞ്ചേരി പ്രഭാഷണം നടത്തി. മതവിഷയത്തില്‍ അതിരുകവിയല്‍ പാടില്ളെന്ന് അദ്ദേഹം പറഞ്ഞു. ഏരിയ പ്രസിഡന്‍റ് ടി.എം. ഹനീഫ അധ്യക്ഷത വഹിച്ചു. റയ്യാന്‍ ഖലീല്‍ ഖിറാഅത്ത് നടത്തി. ഏരിയ സെക്രട്ടറി റഫീക്ക് പയ്യന്നൂര്‍ സ്വാഗതവും കെ.പി. യൂനുസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.