‘ഇനി പീഡനമുണ്ടായാൽ മുഴുവൻ ഫിലിപ്പീനുകാരെയും പിൻവലിക്കും’
text_fieldsകുവൈത്ത് സിറ്റി: ഇനി കുവൈത്തിൽ പീഡനമോ കൊലപാതകമോ റിപ്പോർട്ട് ചെയ്താൽ മുഴുവൻ ഫിലിപ്പീനുകാർക്കും തിരിച്ചുവരാൻ ഉത്തരവ് നൽകുമെന്ന് പ്രസിഡൻറ് റോഡ്രിഗോ ദുതെർതിെൻറ മുന്നറിയിപ്പ്.
ഫിലിപ്പീൻ പൗരന്മാർ ജോലിചെയ്യുന്ന മേഖലയിലെ എല്ലാ രാജ്യങ്ങളും ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കാൻ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ നടക്കുന്ന മേഖല രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിെൻറ തൊട്ടുമുമ്പ് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്തി കഴിഞ്ഞദിവസം ഫിലിപ്പീൻസ് തൊഴിൽ വകുപ്പിെൻറ ഉത്തരവ് ഉണ്ടായിരുന്നു. വിഷയത്തിൽ പ്രസിഡൻറ് റോഡ്രിഗോ ദുതെർതിെൻറ ശക്തമായ പ്രതികരണം ഉണ്ടായതിന് പിറകെയാണ് കുവൈത്തിൽ ഏഴ് തൊഴിലാളികൾ മരിച്ച കേസുകളിൽ അന്വേഷണം പൂർത്തിയാവുന്നതുവരെ വീട്ടുജോലിക്കാരെ അയക്കേണ്ടെന്ന് ലേബർ സെക്രട്ടറി സിൽവസ്റ്റർ ബെല്ലോ ഉത്തരവിറക്കിയത്. നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്ന രണ്ടരലക്ഷം ഫിലിപ്പീൻ പൗരന്മാർക്ക് ഇൗ ഉത്തരവ് ബാധകമല്ല. വീണ്ടും ഗാർഹികത്തൊഴിലാളികൾക്കെതിരെ അതിക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ മുഴുവൻ ഫലിപ്പീൻകാരെയും പിൻവലിക്കാൻ രാജ്യം ഉത്തരവിടുകയും ചെയ്താൽ ഇവരെല്ലാം തിരിച്ചുപോവേണ്ടിവരും.
പെെട്ടന്ന് വലിയൊരു വിഭാഗം ഒന്നിച്ച് നാട്ടിൽവന്നാൽ സാമ്പത്തികവ്യവസ്ഥയെ സാരമായി ബാധിക്കും. തിരിച്ചുവരുന്നവർക്ക് തൊഴിൽ കണ്ടെത്താനും ബുദ്ധിമുട്ടും. എന്നാൽ, പൗരന്മാർക്കെതിരെ വിദേശ രാജ്യങ്ങളിലുണ്ടാവുന്ന അതിക്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും എന്തുവില കൊടുത്തും ഇതിന് പരിഹാരമുണ്ടാക്കുമെന്നുമാണ് അധികൃതരുടെ തീരുമാനം.
നിലവിൽ പ്രയാസം അനുഭവിക്കുന്ന ഒറ്റപ്പെട്ട തൊഴിലാളികളെ കണ്ടെത്തി സഹായം നൽകാനും അവരെ തിരികെ നാട്ടിലെത്തിക്കാനും കുവൈത്തിലെ ഫിലിപ്പീൻ എംബസി ശ്രമം നടത്തുന്നുണ്ട്. വിദേശത്തുള്ള പൗരന്മാരുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധയും കരുതലും പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.