ഒരാഴ്ചക്കിടെ 20,804 ട്രാഫിക് നിയമലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 20,804 ട്രാഫിക് നിയമലംഘനങ്ങൾ. നവംബർ നാലു മുതൽ 10 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ 117 വാഹനങ്ങളും 18 മോട്ടോർ ബൈക്കുകളും കണ്ടുകെട്ടുകയും ചെയ്തു.
ഒരാഴ്ചക്കിടെ രാജ്യത്തുടനീളമുള്ള സുരക്ഷ കാമ്പയിനുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ 25,916 ട്രാഫിക് ഉദ്ധരണികൾ പുറപ്പെടുവിച്ചു.
പരിശോധനക്കിടെ താമസ, തൊഴിൽ നിയമ ലംഘകരെയും മറ്റു നിയമലംഘകരെയും അറസ്റ്റ് ചെയ്തു. നാല് താമസ നിയമലംഘകർ, തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത എട്ടുപേർ, വിവിധ കേസുകളിൽ മുങ്ങിനടക്കുന്നവർ എന്നിങ്ങനെ 22 പേരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് ലഹരിയിലായിരുന്ന രണ്ടുപേരെയും പിടികൂടി. 21 പേരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി.
41 പേരെ തടവിലാക്കി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസ്ക്യൂ പൊലീസ് പരിശോധനയിൽ മൊത്തം 5,112 ട്രാഫിക് സംഭവങ്ങൾ രേഖപ്പെടുത്തി. 154 നിയമലംഘകരെ അറസ്റ്റ് ചെയ്തു. 23 പേരെ ഡ്രഗ് കൺട്രോൾ ഡയറക്ടറേറ്റ് ജനറലിലേക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.