20-ാം വാർഷികം: ലുലു ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിങ് ആഘോഷമാക്കാം
text_fieldsകുവൈത്ത് സിറ്റി: സേവനവും ഗുണമേൻമയും കൊണ്ട് ജനങ്ങളുടെ ഇഷ്ട സഥാപനമായി മാറിയ റീട്ടെയിൽ മേഖലയിലെ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്തിൽ പ്രവർത്തനമാരംഭിച്ചതിന്റെ 20-ാം വാർഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 26 മുതൽ നവംബർ ഒന്നു വരെ ലുലു ഹൈപ്പർമാർക്കറ്റ് മെഗാ പ്രമോഷൻ സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന 20-ാം വാർഷിക പ്രമോഷനിൽ പ്രത്യേക ഓഫറുകളും ഉൽപ്പന്നങ്ങൾക്ക് കിഴിവുകളും പ്രഖ്യാപിച്ചു.
ഫാഷൻ, പാദരക്ഷകൾ, ലേഡീസ് ഹാൻഡ്‌ബാഗ് വിഭാഗങ്ങൾ (ഒക്‌ടോബർ 26-28) എന്നിവയിൽ നിന്ന് 20 ദീനാർ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 20 ദീനാർ സൗജന്യ സമ്മാന വൗച്ചർ ലഭിക്കും. പ്രത്യേക ഇനങ്ങളിൽ ബൈ വൺ ഗറ്റ് വൺ സൗജന്യവും ഉണ്ട്. ഒക്ടോബർ 26 മുതൽ 29 വരെ നാല് ദിവസത്തേക്ക്, 20 പ്രത്യേക ഉൽപ്പന്നങ്ങക്ക് അതിശയിപ്പിക്കുന്ന ഓഫറുകളും ഉണ്ടാകും. 'ആപ്പിൾ ഫിയസ്റ്റ' പ്രമോഷനിൽ എക്സ്ക്ലൂസീവ് ഓഫറുകളോടെ ആപ്പിൽ വാങ്ങാനുള്ള അവസരവും ഒരുക്കും.
വേൾഡ് കപ്പ് ഫുട്ബാൾ കണക്കിലെടുത്ത് 65 ഇഞ്ചോ അതിൽ കൂടുതലോ വലിപ്പമുള്ള ടെലിവിഷൻ സെറ്റുകൾ വാങ്ങുന്നവർക്ക് 25 ദീനാറിന്റെ സൗജന്യ സമ്മാന കാർഡ് ലഭിക്കും. പ്രത്യേക സൈക്കിളുകൾ 50 ശതമാനം വരെ കിഴിവിൽ ലഭിക്കും. പാചക ഉൽപ്പന്നങ്ങൾക്കും ആകർശകമായ വിലകിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.