സാരഥി കുവൈത്ത് 20ാം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
text_fieldsകുവൈത്ത് സിറ്റി: സാരഥി കുവൈത്ത് 20ാം വാർഷിക പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി.പ്രസിഡൻറ് കെ.വി. സുഗുണൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സുരേഷ് കൊച്ചത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ദീപു സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി കെ.ആർ. അജി റിപ്പോർട്ടും ട്രഷറർ സി.വി. ബിജു കണക്കും അവതരിപ്പിച്ചു. വനിതവേദി പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി പ്രീത സതീഷ് അവതരിപ്പിച്ചു. സാരഥി ട്രസ്റ്റ് പ്രവർത്തനങ്ങളെക്കുറിച്ച് ചെയർമാൻ കെ. സുരേഷ് വിശദീകരിച്ചു.
ഭാരവാഹികൾ: സജീവ് നാരായണൻ (പ്രസി), സി.വി. ബിജു (ജന. സെക്ര), രജീഷ് മുല്ലയ്ക്കൽ (ട്രഷ), എൻ.എസ്. ജയകുമാർ (വൈ. പ്രസി), നിഖിൽ ഭാസ്കരൻ (സെക്ര), ദീപു (ജോ. ട്രഷ).സാരഥി വനിതവേദി ഭാരവാഹികൾ: ബിന്ദു സജീവ് (ചെയർപേഴ്സൺ), പ്രീത സതീഷ് (സെക്ര), മിത്ര ഉദയൻ (ട്രഷ), മഞ്ജു സുരേഷ് (വൈസ് ചെയർപേഴ്സൺ), രമ വിദ്യാധരൻ (ജോ. സെക്ര), ലൈല അജയൻ (ജോ. ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.