മയക്കുമരുന്നുകളുമായി 21 പ്രവാസികൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വിവിധ മയക്കുമരുന്നുകളുമായി 21 പേരെ ലഹരിവിരുദ്ധ സുരക്ഷാ അധികൃതർ പിടികൂടി. ഏകദേശം 13 കിലോ വിവിധ മരുന്നുകൾ ഇവരിൽനിന്ന് പിടികൂടി. ഏകദേശം 14,000 സൈക്കോട്രോപിക് ഗുളികകൾ, തോക്കുകൾ, വിൽപനയുടെ ഫലമായി ലഭിച്ച തുകകൾ എന്നിവയും പിടിച്ചെടുത്തു. 15 കേസുകളിലായാണ് വ്യത്യസ്ത രാജ്യക്കാരായ പ്രതികളെ പിടികൂടിയത്.
ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും ലഹരി വസ്തുക്കൾ ദുരുപയോഗത്തിനായി എത്തിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. മയക്കുമരുന്ന് കടത്ത്, ഇടപാട്, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ലഹരി കച്ചവടക്കാരെ നേരിടുന്നതിന് പൊതുജനങ്ങളുടെ സഹകരണവും തേടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമായാൽ 112 എമർജൻസി ഫോണിലേക്കോ, ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്മെന്റിന്റെ ഹോട്ട്ലൈനിലേക്കോ (1884141)അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.