ലഹരി വസ്തുക്കളുമായി 21 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘകരെ കണ്ടെത്തുന്നതിനായി സുരക്ഷ പരിശോധനകളും പട്രോളിങ്ങും തുടരുന്നു. ഇറക്കുമതി ചെയ്ത മദ്യം, ലഹരിവസ്തുക്കൾ, മയക്കുമരുന്ന് വസ്തുക്കൾ എന്നിവ കൈവശംവെച്ചതിന് 21 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ്ചെയ്തു. 15 കേസുകളിലായാണ് അറസ്റ്റ്.
പ്രാദേശിക മദ്യ ഫാക്ടറി നടത്തിയ ഏഴു പേരും അറസ്റ്റിലായി. നിരോധിത മെഡിക്കൽ സാമഗ്രികൾ കൈവശം വെച്ചതായി കണ്ടെത്തിയ രണ്ടു പേരും അറസ്റ്റിലായവരിൽ ഉൾപ്പെടും. പ്രതികളിൽ ചിലർക്കെതിരെ അറസ്റ്റ് വാറന്റ് ഉണ്ടെന്നും കണ്ടെത്തി. മംഗഫ് പ്രദേശത്തുനിന്നാണ് പ്രാദേശിക മദ്യ നിർമാണശാല കണ്ടെത്തിയത്. ഏഷ്യൻ പൗരൻമാരാണ് ഇവിടെനിന്ന് പിടിയിലായവർ. 25 ബാരലുകളിലായി ലഹരി വസ്തുക്കളും മദ്യം നിർമിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.