അഹ്മദിയിൽ 21 സ്റ്റോറുകൾ അടപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാതിരുന്ന 21 സ്റ്റോറുകൾ മുനിസിപ്പാലിറ്റി അടപ്പിച്ചു. കമേഴ്സ്യൽ കോംപ്ലക്സുകളിലും പാരലൽ മാർക്കറ്റുകളിലും കടകളിലും സൂപ്പർവൈസറി ടീം പരിശോധന നടത്തി. ജീവനക്കാർ മാസ്കും കൈയുറയും ധരിക്കാതിരുന്നത്, ഉപഭോക്താക്കളുടെ താപനില പരിശോധിക്കാതിരുന്നത്, സാമൂഹിക അകലം പാലിക്കാതിരുന്നത്, ശുചിത്വമില്ലായ്മ തുടങ്ങിയവയാണ് നടപടിക്ക് കാരണമായത്. മൊത്തം 195 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 158 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.