22ാം വാർഷിക നിറവിൽ ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ റീട്ടെയിൽ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്തിലെ പ്രവർത്തനങ്ങളുടെ 22ാം വാർഷികം ആഘോഷിച്ചു. അൽ റായ് ഔട്ട്ലറ്റിൽ നടന്ന ആഘോഷത്തിൽ വ്യാപാരികളുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് അംഗങ്ങൾ ചേർന്ന് കേക്ക് മുറിച്ചു. ആഘോഷ ഭാഗമായി ഹൈപ്പർമാർക്കറ്റിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ഇനങ്ങൾക്ക് 70 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന `വാർഷിക വിൽപന' പ്രമോഷൻ ആരംഭിച്ചിട്ടുണ്ട്. കുവൈത്തിലെ എല്ലാ ഔട്ട്ലറ്റുകളിലും ഏപ്രിൽ 30 വരെ വാർഷിക ഷോപ്പിങ് മാമാങ്കം തുടരും.
22 എക്സ്ക്ലൂസിവ് ഇനങ്ങൾ ദിനേന അവിശ്വസനീയമായ വിലക്കിഴിവിൽ പർച്ചേഴ്സ് ചെയ്യാവുന്ന ഓഫർ വാർഷിക ഷോപ്പിങ് മാമാങ്കത്തിലെ ഹൈലൈറ്റാണ്. കഴിഞ്ഞ 22 വർഷമായി തങ്ങൾക്ക് നൽകുന്ന സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണക്കും പ്രോത്സാഹനത്തിനും രാജ്യത്തെ ഉന്നത നേതൃത്വത്തിനും ഉപഭോക്താക്കൾക്കും നന്ദി അറിയിക്കുന്നതായി ലുലു കുവൈത്ത് മാനേജ്മെന്റ് വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് ലോകോത്തര ഉൽപന്നങ്ങൾ ഏറ്റവും മത്സരാധിഷ്ഠിത വിലയിൽ എത്തിക്കുന്നതിനും ഷോപ്പിങ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത തുടരുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.