മയക്കുമരുന്നുമായി 23 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്നുമായി 23 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. 42 കിലോഗ്രാം മയക്കുമരുന്നും 9,000 നിരോധിത ഗുളികകളും പണവും പ്രതികളിൽ നിന്ന് കണ്ടെടുത്തു. 17 കേസുകളിലായാണ് ഇവർ പിടിയിലായത്. ലഹരി വസ്തുക്കൾ ഉപയോഗിക്കാനും വിൽക്കാനുമുള്ളവയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു.
പിടിയിലായവരെയും ലഹരിവസ്തുക്കളും മറ്റു നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. ലഹരി നിർമാണം, കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ രാജ്യത്ത് കർശന പരിശോധനകൾ നടന്നുവരികയാണ്. മയക്കുമരുന്നും നിരോധിത വസ്തുക്കളും വ്യാപിക്കുന്നത് തടയാനുള്ള പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.