ഫെബ്രുവരിയിൽ 25,000 കോവിഡ് കേസുകൾ; റെക്കോഡ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഒരുമാസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് 2021 ഫെബ്രുവരിയിൽ. 25,009 കേസുകളാണ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്. ഇതിനുമുമ്പ് കൂടുതൽ പുതിയ കേസുകളുണ്ടായത് 2020 മേയ് (23,019), ജൂലൈ (20,762), ഒക്ടോബർ (20,744), സെപ്റ്റംബർ (20,073), ജൂൺ (19,152), ആഗസ്റ്റ് (18,152), നവംബർ (16,709) എന്നീ മാസങ്ങളിലാണ്. 2021 ജനുവരിയിൽ 14,388 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് 2020 മേയിലാണ്. 186 മരണം മേയിൽ സംഭവിച്ചു.
ജൂൺ (142), ജൂലൈ (93), ആഗസ്റ്റ് (84), സെപ്റ്റംബർ (79), ഒക്ടോബർ (169), നവംബർ (101), ഡിസംബർ (53), 2021 ജനുവരി (23), ഫെബ്രുവരി (124) എന്നിങ്ങനെയായിരുന്നു മരണനിരക്ക്. 2021 ജനുവരിയിൽനിന്ന് ഫെബ്രുവരിയിലെത്തുേമ്പാൾ ഒരു മാസത്തെ മരണം 100ലധികം വർധിച്ചത് ആശങ്കപ്പെടുത്തുന്നതാണ്. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
മാർച്ചിലും കേസുകൾ വർധിക്കുകതന്നെയാണ്. പ്രതിരോധനടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതും യാത്രാവിലക്ക് നീക്കുന്നതും കാത്തിരിക്കുന്ന പ്രവാസികളെ സംബന്ധിച്ചും നിരാശജനകമാണ് കോവിഡ് കേസുകളും മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്നത്. സ്ഥിതി മെച്ചമായാലേ സർക്കാർ നിയന്ത്രണങ്ങൾ ലഘൂകരിക്കൂ.
റെക്കോഡ് ഭേദിച്ച് മുകളിലേക്ക്; ചൊവ്വാഴ്ച 1341
ഏഴു മരണം; 11,161 പേർ ചികിത്സയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിദിന കോവിഡ് കേസുകൾ റെക്കോഡ് ഭേദിച്ച് മുകളിലേക്ക്. കോവിഡ് പ്രതിസന്ധി തുടങ്ങിയതിനുശേഷം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത തിങ്കളാഴ്ചത്തെ റെക്കോഡിന് ഒരു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. തിങ്കളാഴ്ച 1179 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിൽ ചൊവ്വാഴ്ച ഇത് 1341 ആയി ഉയർന്നു. ഇതുവരെ 1,93,372 പേർക്കാണ് വൈറസ് ബാധിച്ചത്. ഏഴു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1092 ആയി. 964 പേർകൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,81,119 പേരാണ്. ബാക്കി 11,161 പേർ ചികിത്സയിലാണ്. 160 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ മൂന്നുപേർ വർധിച്ചു. 8586 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 18,00,627 പേർക്ക് വൈറസ് പരിശോധന നടത്തി. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണ സംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്. പുതിയ കേസുകൾ ആയിരത്തിനു മുകളിൽ കുതിച്ചുയരുന്നത് ആശങ്കജനകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.